KeralaNEWS

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടുത്തം; സംഭവം ആലുവയിൽ

ആലുവ: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ തീപിടുത്തം. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട റെയില്‍വേ പോലീസും സ്റ്റേഷനിലെ ചുമട്ടുതൊഴിലാളികളും  ചേർന്നാണ് തീയണച്ചത്. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Signature-ad

അരമണിക്കൂറോളം ഇവിടെ  പിടിച്ചിട്ട ട്രെയിൻ പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ  യാത്ര തുടർന്നു.

Back to top button
error: