Month: February 2024
-
India
ഭര്‍ത്താവ് ലൈംഗിക ഉത്തേജ മരുന്ന് കഴിച്ചു ; നവവധു മരിച്ചു
ലഖ്‌നൗ: ആദ്യരാത്രിയില്‍ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം. ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം. ആദ്യ രാത്രിയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഉണ്ടായ ഗുരുതര പരിക്കുകളാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്. പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതിയെ ഫെബ്രുവരി ഏഴിനാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് യുവതി മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് വീട് പൂട്ടി ഒളിവില്‍ പോയതായും ആക്ഷേപമുണ്ട്.
Read More » -
Kerala
പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ.സുധാകരൻ
കണ്ണൂർ: പാർട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ വീണ്ടും മത്സരിക്കുമെന്ന് കെ. സുധാകരൻ. തൻ്റെ വ്യക്തിപരമായ തീരുമാനം മത്സരിക്കേണ്ടയെന്നാണെങ്കിലും പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്. രണ്ടു പദവികള്‍ ഒന്നിച്ചു കൊണ്ടു പോകേണ്ട പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാർട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പറയുകയും പാർട്ടി തീരുമാനം പറയുനോള്‍ അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു പ്രവർത്തകൻ്റെയും കടമയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read More » -
Kerala
‘തൃശൂരിന് കേന്ദ്രമന്ത്രി’; സ്ഥാനാര്‍ഥിയുടെ പേരെഴുതാതെ ചുമരെഴുതി ബി.ജെ.പി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിന് കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി ബിജെപി. ‘തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി തൃശൂരില്‍ വ്യാപക ചുമരെഴുത്തുകളാണ് നടക്കുന്നത്. മണലൂർ മണ്ഡലത്തില്‍ മാത്രം പത്തിടങ്ങളിലധികം ചുവരെഴുതിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെയാണ് ചുവരെഴുത്തുകള്‍. തൃശ്ശൂരില്‍ ആരു മത്സരിച്ച് വിജയിച്ചാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്ന് ബിജെപി മണലൂർ മണ്ഡലം കമ്മിറ്റി പറയുന്നത്. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിഹ്നം വരച്ച് തുടങ്ങിയിരുന്നു. ഇവിടെയെല്ലാം സുരേഷ് ഗോപിയും എത്തിയിരുന്നു. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Read More » -
Kerala
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ ശക്തനായ സ്ഥാനാർഥി: കെ സുരേന്ദ്രൻ
വയനാട്:വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് തിരിച്ചെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അങ്ങനെയെങ്കിൽ വയനാട്ടില്‍ മത്സരിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും കേരളത്തില്‍ ബിജെപി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read More » -
Kerala
വകുപ്പ് മന്ത്രി മാറി; വീണ്ടും തലപൊക്കി ശരണ്യ ബസ്; പരാതിയുമായി കെഎസ്ആർടിസി
കോട്ടയം: വകുപ്പ് മന്ത്രി മാറിയതോടെ വീണ്ടും തലപൊക്കി ശരണ്യ ബസ്.ഇന്നലെ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനുള്ളില്‍ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ശരണ്യയിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘നാളെയും വരും നീയൊക്കെ എന്താന്നു വെച്ചാല്‍ ചെയ്തോ’ എന്നായിരുന്നു ഭീഷണി.ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. വിഷയത്തിൽ കെ.എസ്.ആർ.ടി.സി അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ പൊലീസിനും മോട്ടോർ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനുള്ളില്‍ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള സ്വകാര്യ ബസ് സർവീസാണ് ശരണ്യ മോട്ടോഴ്സ്.ഏകദേശം 50-ഓളം ബസുകൾ ഇവർക്കുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാറിന്റെതാണ് ബസെന്നും ഗണേഷിന്റെ ബിനാമിയായ ശരണ്യ മനോജ് എന്ന ആളാണ് സർവീസ് നടത്തുന്നതെന്നും നേരത്തെ തന്നെ ആരോപണമുയർന്നിട്ടുള്ളതാണ്.മുൻപ് വകുപ്പ് മന്ത്രിയായിരിക്കെ കെഎസ്ആർടിസിക്കായി ബസ് വാങ്ങുമ്പോൾ ഫ്രീയായി ലഭിച്ചിട്ടുള്ള ചേസുകൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ ബസുകളെന്നും…
Read More » -
Kerala
ഒൻപതാം ക്ലാസ് വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
കാസർകോട്: കുമ്പളയിൽ ഒൻപതാം ക്ലാസുകാരനായ വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.45 മണിയോടെ കുമ്ബള ടൗണില്‍ വെച്ചാണ് അപകടം സംഭവിച്ചത്.ബസ് സ്റ്റാൻഡില്‍ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടൻ തന്നെ കുമ്ബള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read More » -
NEWS
സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
റിയാദ്: സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. കൊല്ലം അമ്ബലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ് അല്‍ഖര്‍ജിനടുത്ത ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. കാണാതായ സഫീറിനു വേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിലം ജനറല്‍ ആശുപത്രിയില്‍ മൃതദേഹമുണ്ടെന്ന വിവരം ലഭിച്ചത്.ഫെബ്രുവരി നാലു മുതലാണ് ഇയാളെ കാണാതായത്. ദിലം റോഡില്‍ വച്ച് സഫീര്‍ സഞ്ചരിച്ച കാർ മറ്റൊരുവാഹനത്തില്‍ കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Read More » -
India
കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശിയായ യുവാവ് ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ആശിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. രാത്രിയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ആശിഷിൻ്റെ സഹോദരൻ അലൻ ഒരു മാസം മുൻപാണ് രോഗബാധിതനായി മരണമടഞ്ഞത്.
Read More » -
India
ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി ബംഗളൂരു; ചൈനയില്‍ നിന്നും കോച്ചുകളെത്തി
ബംഗളൂരു: ഡ്രൈവറില്ലാത്ത മെട്രോ ഉടൻ ബംഗളൂരുവില്‍ ഓടിത്തുടങ്ങും. ഇതിന്റെ ഭാഗമായി ചൈനയിലെ ഷാങ്ഹായില്‍ നിന്ന് കയറ്റി അയച്ച ട്രെയിൻ കോച്ചുകള്‍ ബുധനാഴ്ച ഇവിടെ എത്തിച്ചേർന്നു. ആറ് കോച്ചുകളുള്ള ഡ്രൈവറില്ലാ ട്രെയിൻ സെറ്റ് ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലാണെത്തിയത്. ബംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡുമായുള്ള (ബിഎംആർസിഎല്‍) കരാറനുസരിച്ച്. ആറ് കാറുകള്‍ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ നിർമ്മിക്കുന്നത് ചൈന ആസ്ഥാനമായുള്ള സിആർആർസി നാൻജിംഗ് പുജെൻ കോ ലിമിറ്റഡാണ്. ബാക്കി കോച്ചുകള്‍ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവരുടെ ആഭ്യന്തര പങ്കാളികളായ ടിറ്റാഗർ റെയില്‍ സിസ്റ്റംസ് ലിമിറ്റഡിനൊപ്പം ഇവിടെ തന്നെ നിർമ്മിക്കും. ബിഎംആർസിഎല്ലിന് 216 കോച്ചുകള്‍ വിതരണം ചെയ്യുന്നതിനായി 2019ലാണ് ചൈനീസ് സ്ഥാപനം 1,578 കോടി രൂപയുടെ കരാർ ഒപ്പുവെച്ചത്. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്‍ട്രോള്‍ (സിബിടിസി) സിഗ്നലിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. ചൈനീസ് എഞ്ചിനീയർമാരുടെ മേല്‍നോട്ടത്തില്‍, ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ട്രെയിനുകള്‍ യെല്ലോ ലൈനില്‍…
Read More » -
India
ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം
ബെംഗളൂരുവില്‍ നാല് ദിവസത്തെ മദ്യ നിരോധനം പ്രഖ്യാപിച്ച് അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ എ ദയാനന്ദ്. ഫെബ്രുവരി 14 ന് വൈകുന്നേരം 5 മണി മുതല്‍ ഫെബ്രുവരി 17 ന് രാവിലെ 6 മണി വരെയാണ് മദ്യ നിരോധനം. കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് തീരുമാനം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് നടക്കുമ്ബോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുമാണ് തീരുമാനമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു,
Read More »