FoodLIFE

ചൂടിനെയകറ്റാം, ആരോഗ്യം കാക്കാം;  തണ്ണിമത്തൻ കൊണ്ട് രണ്ടു ഹെൽത്തി ജ്യൂസുകൾ

ണ്ണിമത്തനിൽ 92% വെള്ളം അടങ്ങിയിരിക്കുന്നു.തണ്ണിമത്തന്റെ നീര്‌ നല്ലൊരു ദാഹശമനി കൂടിയാണ്. രക്തസമ്മർദ്ദത്തിനും, ദഹനകേടിനും, മലശോധനക്കും തണ്ണിമത്തൻ നല്ലതാണ്.
ഇതിലെ ലൈകോഫീന്‍ ഘടകം ക്യാൻസറിനെ ചെറുക്കാന്‍ സഹായിക്കുന്നു. ബിപി നിയന്ത്രിക്കുവാൻ തണ്ണിമത്തന് കഴിയുന്നു. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയുന്നു. തണ്ണിമത്തനിലെ ഫൈബർ ദഹനപ്രശ്നങ്ങൾ പരിഹരിക്കും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ രക്തപ്രവാഹം വർധിപ്പിക്കുകയും രോഗ പ്രതിരോധശേഷി കൂടുകയും ചെയ്യും.
ഇതാ തണ്ണിമത്തൻ കൊണ്ട് രണ്ടു ഹെൽത്തി ജ്യൂസുകൾ ഉണ്ടാക്കുന്ന വിധം 

സ്വീറ്റ് ജ്യൂസ്

  • തണ്ണിമത്തൻ
  • നാരങ്ങാനീര്
  • പുതിനയില
  • ·തേൻ
  • ഐസ് ക്യൂബ്സ്

തയാറാക്കുന്ന വിധം 

Signature-ad

ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള  തണ്ണിമത്തൻ കഷ്ണങ്ങൾ, നാരങ്ങാനീര്, പുതിനയില,തേൻ, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല കിടിലൻ തണ്ണിമത്തൻ ജ്യൂസ് തയാർ.

 

സ്പൈസ് ജ്യൂസ്

  • തണ്ണിമത്തൻ
  • പച്ചമുളക്
  • നാരങ്ങാനീര്
  • പുതിനയില
  • ഐസ് ക്യൂബ്സ്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്കു ആവശ്യത്തിനുള്ള  തണ്ണിമത്തൻ കഷ്ണങ്ങൾ, പച്ചമുളക്, നാരങ്ങാനീര്, പുതിനയില, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല ടേസ്റ്റി തണ്ണിമത്തൻ ജ്യൂസ് തയാർ.

Back to top button
error: