കോട്ടയം: പ്രധാനമന്ത്രി ഗ്രാമസടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും അധികം റോഡ് നിര്‍മ്മിച്ചത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണെന്ന് തോമസ് ചാഴികാടന്‍ എംപി. മണ്ഡലത്തില്‍ 92.67 കിലോമീറ്റര്‍ റോഡാണ് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് മറ്റ് മണ്ഡലങ്ങളെക്കാള്‍ 35ശതമാനത്തിലേറെ കൂടുതലാണെന്നും എംപി പറഞ്ഞു.
പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാമ്പാടി, മീനടം പഞ്ചായത്തുകളിലെ എട്ടാംമൈല്‍ – പടിഞ്ഞാറ്റുകര – പറുതലമറ്റം – മുണ്ടിയാക്കല്‍ – മാളികപ്പടി – മീനടം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് പുനര്‍ നിര്‍മ്മാണത്തിന് 3. 23 കോടി രൂപയാണ് ചിലവ്. 3.74 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുക. ചടങ്ങില്‍ മീനടം ഗ്രാമ പഞ്ചായത്തംഗം എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ എന്‍ വിശ്വനാഥന്‍, ജോസഫ് ചാമക്കാല, അര്‍ജുന്‍ മോഹന്‍, പ്രസാദ് നാരായണന്‍, ജേക്കബ് വിസി, സന്തോഷ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു.