ചണ്ഡിഗഢ്: ആമിര്‍ ഖാന്‍ ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ കൗമാരതാരം സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു. ചിത്രത്തില്‍ സുഹാനി ചെയ്ത ബബ്ത ഫൊഗട്ടിന്റെ വേഷം വലിയ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ്. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ വാഹനാപകടത്തില്‍ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു. ചികിത്സയുടെ പാര്‍ശ്വഫലമായാണ് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്.
ദംഗലിനു പുറമെ ഏതാനും സീരിയലുകളിലും ബാലവേഷമിട്ടിരുന്നു. ഇതിനുശേഷം പഠനത്തിനായി ഇടവേള എടുത്തതായിരുന്നു. ഫരീദാബാദ്
സെക്ടര്‍ 15ലെ അജ്റോണ്ട ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.