KeralaNEWS

വയനാട് തിളച്ചുമറിയുന്നു; ന്യായ് യാത്ര താത്കാലികമായി നിര്‍ത്തി രാഹുല്‍

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടില്‍ വന്‍ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ എത്തുന്നത്. ഇപ്പോള്‍ വരാണസിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വരാണസിയില്‍നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ നാളെ രാവിലെ കല്‍പ്പറ്റയിലെത്തും.

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് വൈകിട്ടും നാളെ രാവിലെയുമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകിട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുല്‍ വയനാട് സന്ദര്‍ശിക്കാത്തതിനെതിരെ വയനാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Signature-ad

കാട്ടാനയാക്രമണത്തില്‍ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ പ്രതിഷേധമുയര്‍ന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എം.എല്‍.എമാരായ ടി. സിദ്ദീഖിനും ഐ.സി ബാലകൃഷ്ണനുമെതിരെ സ്ഥലത്ത് കയ്യേറ്റ ശ്രമമുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

Back to top button
error: