Fiction

മണലിൽ കോറിയ കലഹങ്ങളും, കല്ലിൽ കൊത്തിയ കാരുണ്യവും

ഹൃദയത്തിനൊരു ഹിമകണം- 22

       രണ്ട് സുഹൃത്തുക്കൾ ഒരു യാത്ര പോവുകയാണ്. കാടും മലയും കടന്നുള്ള ദീർഘയാത്ര.
വഴിയിൽ വച്ച് രണ്ടുപേരും കൂടി വഴക്കിട്ടു. ഒരുത്തൻ കൂട്ടുകാരനെ തല്ലി. തല്ല് കൊണ്ടയാൾ താഴെയിരുന്ന് മണലിൽ എഴുതി:
”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്നെ തല്ലി.”

അവർ യാത്ര തുടരുകയാണ്. ഒരു പുഴ കടക്കുമ്പോൾ കാൽ വഴുതിപ്പോയ സുഹൃത്തിനെ ചങ്ങാതി അത്ഭുതകരമായി രക്ഷിച്ചു. പുഴ കടന്ന് അവിടെ കണ്ട പാറയിൽ കൊത്തുകയാണ് രക്ഷിക്കപ്പെട്ടവൻ:

”ഇവിടെ വച്ച് എന്റെ ചങ്ങാതി എന്റെ ജീവൻ രക്ഷിച്ചു.”

കലഹങ്ങളെല്ലാം മണലിൽ എഴുതി, കാറ്റിന് മായ്ക്കാൻ കൊടുക്കാനുള്ളതാണ്.
ഉപകാരങ്ങളോ, കാരുണമോ എന്നെന്നേയ്ക്കുമായി പാറയിൽ കൊത്തിവയ്ക്കാനും.

അവതാരകർ: അഥീന എലിസബത്ത്, ആൻ സൂസൻ

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: