ന്യൂഡല്‍ഹി: ആദയനികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികു പരിധി നിലനിര്‍ത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരേക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
”നിലവില്‍ പുതിയ സ്‌കീം അനുസരിച്ച് ഏഴു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. ആ പരിധി 201314 കാലത്ത് 2.2 ലക്ഷം ആയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം നികുതി നല്‍കുന്നവര്‍ക്കു നല്‍കുന്ന സേനവങ്ങള്‍ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. റീഫണ്ട് ലഭിക്കുന്നതിനുള്ള കാലപരിധി 93 ദിവസങ്ങളില്‍നിന്ന് വെറും 10 ദിവസമാക്കി കുറച്ചു” ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.