IndiaNEWS

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുക ലക്ഷ്യം: കെ.സുരേന്ദ്രൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ല.ഇത്  പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് – സുരേന്ദ്രൻ പറഞ്ഞു.

Signature-ad

2019 ല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ ലോക്‌സഭാ, നിയമസഭാ എന്നിങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏഴ് തവണ മത്സരിച്ചിട്ടുണ്ട്.എല്ലായിടത്തും തോൽവിയായിരുന്നു ഫലം.

Back to top button
error: