Month: January 2024

  • NEWS

    ഹമാസ് ആക്രമണത്തില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു;24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രായേൽ

    ഗാസ: കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ഒളിപ്പോരാട്ടത്തിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ.24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഗാസയിലെ ഖാൻ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ നൂറുകണക്കിന് ഹമാസ് തീവ്രവാദികളാണ് ഒളിവിൽ താമസിക്കുന്നത്. അതിനിടെ ഖാൻ യൂനിസില്‍ കൂട്ട കുടിയൊഴിപ്പിക്കലുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 5.15 ലക്ഷം പേരോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന്  സേന ആവശ്യപ്പെട്ടു. ഖാൻ യൂനിസിലെ 4 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് താമസിക്കുന്ന ഏകദേശം 90,000 പ്രദേശവാസികളോടും 4,25,000 അഭയാർഥികളോടും ഉടൻ പോകണമെന്നാണ് ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.ഹമാസ് തീവ്രവാദികൾ ഇവിടങ്ങളിൽ നുഴഞ്ഞ് കയറിയെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അല്‍ ഖീർ ഹോസ്പിറ്റലില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം ജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആശുപത്രിയില്‍ അഭയം തേടിയവരെ തെക്കൻ ഗാസയിലേക്ക് തുരത്തുകയും ചെയ്തിരുന്നു. അതേസമയം, 24 മണിക്കൂറിനിടെ 200 പേർ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 354…

    Read More »
  • India

    രാമക്ഷേത്രത്തില്‍ ആദ്യദിനം ദർശനത്തിനായി എത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ;പഴുതടച്ച സുരക്ഷ 

    അയോധ്യ: രാമക്ഷേത്രത്തില്‍ ആദ്യദിനം ദർശനത്തിനായി എത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ.ക്ഷേത്ര ട്രസ്റ്റാണ് കണക്കുകൾ പുറത്തുവിട്ടത്. വരുംദിവസങ്ങളിലും ക്ഷേത്രത്തില്‍ വൻ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.  ഉത്തർപ്രദേശ് പൊലീസിന്റെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വലിയ പൊലീസ് സന്നാഹത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നു മണി മുതല്‍ തന്നെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. പ്രതിഷ്‌ഠ കഴിഞ്ഞുള്ള ആദ്യ ദിനം രാംലല്ല ദർശനം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ക്ഷേത്രനഗരിയില്‍ എത്തിച്ചേർന്നത്. അതേസമയം തിരക്കുണ്ടെങ്കിലും നിർദിഷ്ട സമയത്തിനപ്പുറം ദർശനം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

    Read More »
  • Kerala

    ബൈക്കില്‍ കാറിടിച്ചതിനെ ചൊല്ലി തര്‍ക്കം: എറണാകുളത്ത് തലയ്ക്കടിയേറ്റയാള്‍ മരിച്ചു

    കൊച്ചി: എറണാകുളത്ത് ബൈക്കില്‍ കാർ ഇടിച്ചതിനെ തുടർന്നുള്ള തർക്കത്തില്‍ തലയ്ക്ക് അടിയേറ്റ ആള്‍ മരിച്ചു. ആമ്ബല്ലൂർ സ്വദേശി സുരേഷാണ് മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലിയെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എറണാകുളം മുളന്തുരുത്തിക്ക് സമീപം ആമ്ബല്ലൂർ ജംഗ്ഷനില്‍ ഈമാസം 14 നായിരുന്നു സംഭവം. സുരേഷ് ഓടിച്ചിരുന്ന ബൈക്കില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലി ഓടിച്ച വാഹനം ഇടിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മില്‍ തർക്കമുണ്ടായത്. ഇതിന് പിന്നാലെയാണ് കമ്ബി വടി കൊണ്ട് മുഹമ്മദലി സുരേഷിന്റെ തലയ്ക്കടിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

    Read More »
  • India

    അടിച്ചപ്പോള്‍ തിരിച്ചടിച്ചു;  ഷക്കീലയെ അടിച്ചതിൽ വിശദീകരണവുമായി വളര്‍ത്തുമകള്‍

    ചെന്നൈ: നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും തന്നെ അടിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. പതിനഞ്ച് ദിവസം മുമ്ബ് താനും ഷക്കീലയും തമ്മില്‍ വഴക്കുണ്ടായെന്നും അന്ന് തന്നെ താന്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അവരുടെ സഹായി വഴി എന്നെ നിരന്തരമായി ഫോണില്‍ വിളിച്ചതുകൊണ്ട് ഞാന്‍ തിരികെ അവരുടെ വീട്ടിലേക്ക് പോയെന്നും ശീതള്‍ പറഞ്ഞു. പക്ഷെ അവിടെയുള്ള ആരോടും ഞാന്‍ സംസാരിച്ചിരുന്നില്ല. അതില്‍ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച്‌ വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി താനിത് നിരന്തരമായി കേട്ടുകൊണ്ടിരിക്കുകയാതിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്‌തെന്നും ശേഷം അവര്‍ തന്നെ അടിച്ചു അപ്പോള്‍ താനും തിരിച്ച്‌ അടിച്ചുവെന്നും ശീതള്‍ പറഞ്ഞു. പിന്നാലെ അവരുടെ സുഹൃത്തുക്കള്‍ വന്നു. പൊലീസില്‍ വ്യാജ…

    Read More »
  • Kerala

    കാസർകോട് കോൺഗ്രസിന് കനത്ത പ്രഹരം: കെപിസിസി അംഗം അഡ്വ. കെ.കെ നാരായണൻ ബിജെപിയിലേയ്ക്ക്

        കാസർകോട് നിന്നുള്ള കെപിസിസി അംഗം അഡ്വ. കെ കെ നാരായണൻ ബിജെപിയിൽ ചേരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഈ മാസം 27 ന് നടത്തുന്ന കേരള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേൻഡ്യ പ്രസിഡൻ്റ് ജെ പി നദ്ദയിൽ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും. കാസർകോട് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി തീരുമാനിച്ചിരിക്കുന്നത്. കിനാനൂർ കരിന്തളം പഞ്ചായത് അംഗമായി 10 വർഷം പ്രവർത്തിച്ച നാരായണൻ കരിമ്പിൽ കുടുംബത്തിലെ അംഗമാണ്. എഐസിസി അംഗമായിരുന്ന പരേതനായ കരിമ്പിൽ കുഞ്ഞമ്പുവിൻ്റെ മരുമകൻ കൂടിയാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വന്ന നാരായണൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കൽ ക്ലബ് മാനജിങ് ഡയറക്ടറുമാണ്. കാസർകോട് ഡിസിസി ജെനറൽ സെക്രടറി ആയിരുന്നു.…

    Read More »
  • India

    റെയിൽവെയിൽ നിന്നും അടിച്ചു മാറ്റിയത് 60 കോടി; 7 ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

    ന്യൂഡൽഹി: റെയിൽവെയിൽ നിന്നും 60 കോടി  അടിച്ചു മാറ്റിയ 7 ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഡെപൂട്ടി ചീഫ് എൻജിനീയർമാരായ രാംപാല്‍, ജിതേന്ദ്ര ഝാ, ബി.യു. ലാസ്കർ, സീനിയർ സൂപ്രണ്ട് (എൻജിനീയർ) ഹൃതുരാജ് ഗൊഗോയി, ധീരജ് ഭഗവത്, മനോജ് സൈക്കിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രണ്ട് കോടി രൂപയുടെ കൈക്കൂലി കേസില്‍ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ സോണിലെ സീനിയർ സെക്ഷൻ എൻജിനീയർ സന്തോഷ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. 2016നും 2023നും ഇടയില്‍ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും അല്ലാതെ പണമായും  ലഭിച്ചതിന്റെ വിവരങ്ങളും സി.ബി.ഐ സംഘം ശേഖരിച്ചു.

    Read More »
  • India

    രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നു; വർധനവ് 2024 ജൂൺ മുതൽ 

    ന്യൂഡൽഹി : രാജ്യത്തെ ടെലികോം കമ്ബനികള്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ നിരക്കുകൾ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വരെ ടെലികോം കമ്ബനികള്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വര്‍ദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. 5G അടിസ്ഥാനത്തിലായിരിക്കും താരിഫുകള്‍ പരിഷ്‌കരിച്ച്‌ അവതരിപ്പിക്കുക. 2024 ജൂണോടെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.

    Read More »
  • India

    ദില്ലിയിൽ അതിശൈത്യം; കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു

    ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽ മഞ്ഞും കാരണം ദില്ലിയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി.നിലവിൽ കേരളത്തിൽ നിന്നുള്ള കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകിയാണ് ഓടുന്നത്.ഇന്ന് ദില്ലിയിലെത്തേണ്ട വണ്ടികളാണിത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ ദില്ലിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ -ലഡാക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്. ദില്ലിയില്‍ ഇന്ന് കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി.വരുന്ന രണ്ട് ദിവസങ്ങളില്‍ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

    Read More »
  • Kerala

    നിര്‍മാണം അടുത്ത മാസം: കൊച്ചിക്ക് മൂന്നാം റോ റോ

    കൊച്ചി: റോറോ വെസലുകളുടെ നിരന്തര പണിമുടക്കുകളെ തുടര്‍ന്ന് പശ്ചിമകൊച്ചി, വൈപ്പിന്‍ നിവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ പ്രഖ്യാപിച്ച മൂന്നാമത്തെ റോറോയുടെ നിര്‍മാണം അടുത്ത മാസം തുടങ്ങും. നിര്‍മാണത്തുകയായ 15 കോടിയില്‍ 10 കോടി സ്മാര്‍ട്ട് സിറ്റി മിഷനില്‍ നിന്ന് അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. ശേഷിക്കുന്ന തുക കോര്‍പറേഷന്‍ സ്വന്തം നിലയില്‍ കണ്ടെത്തി നല്‍കും. വെസലിന്‍റെ നിര്‍മാണം സംബന്ധിച്ച്‌ കൊച്ചി കോര്‍പറേഷനും കപ്പല്‍ശാലയും സ്മാര്‍ട്ട് സിറ്റി മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ആദ്യഘട്ടമായി മൂന്നു കോടി ഉടന്‍ കപ്പല്‍ശാലയ്ക്ക് കൈമാറും. കപ്പല്‍ശാല നല്‍കിയിട്ടുള്ള ഡിപിആര്‍ ഇതിനോടൊപ്പം അംഗീകരിക്കും. നിലവിലുള്ള റോറോ വെസലുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത വിധമാകണം പുതിയ റോറോയുടെ നിര്‍മാണം നടത്തേണ്ടതെന്ന കോര്‍പറേഷന്‍ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. നിലവില്‍ രണ്ട് റോറോ സര്‍വിസുകളാണ് വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി റൂട്ടിലുള്ളത്. കപ്പല്‍ ചാലായതിനാല്‍ അഞ്ചു മിനിറ്റ് ഇടവിട്ടാണ് ഇവ സര്‍വീസ് നടത്തുന്നത്. ഇവയ്ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സര്‍വീസ് നിലയ്ക്കുന്ന…

    Read More »
  • Kerala

    മദ്യപിച്ച്‌ ലക്കുകെട്ട് എഎസ്‌ഐ, കാറില്‍ ഇടിച്ചു; തടഞ്ഞ് പൊലീസിലേല്‍പിച്ച്‌ നാട്ടുകാർ

    മലപ്പുറം:  മദ്യപിച്ച്‌ വാഹനമോടിച്ച എഎസ്‌ഐക്കെതിരെ കേസ്. കാറിലിടിച്ച ശേഷം  നിർത്താതെ പോയ വാഹനം നാട്ടുകാർ തടഞ്ഞിട്ട് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.  മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപിമോഹനെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. അതിന് മുന്‍പ് ഇതേ പൊലീസ് വാഹനം ബൈക്കിലിടിക്കാന്‍ ശ്രമമുണ്ടായെങ്കിലും  ബൈക്കുകാരന്‍ വെട്ടിച്ചതിനാൽ രക്ഷപെട്ടു തുടര്‍ന്ന് മങ്കടയില്‍ വെച്ചാണ് കാറുമായി ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ  പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച്‌ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. പോലീസ്  എത്താതെ വിടില്ലെന്നറിയിച്ച നാട്ടുകാരുമായി എഎസ്‌ഐ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

    Read More »
Back to top button
error: