Month: January 2024
-
Crime
‘രക്ഷാപ്രവര്‍ത്തന’ക്കേസില്‍ മുഖ്യന്റെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം
ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയില്‍ വഴിയോരത്തുനിന്നു മുദ്രാവാക്യം വിളിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനയിലെ എസ്.സന്ദീപ് എന്നിവര്‍ക്കാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ അനില്‍കുമാര്‍ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. നേരത്തേ, കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. കേസെടുത്തിട്ടും ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഡിസംബര്‍ 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ് വാഹനങ്ങള്‍ പോകുമ്പോള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവല്‍ കുര്യാക്കോസിനെയും എ.ഡി. തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടര്‍ന്നാണു പ്രതികള്‍ മര്‍ദിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയതിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അനില്‍കുമാര്‍ ജനറല്‍ ആശുപത്രി ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിനു സമീപത്തുവച്ച് അജയിനെയും…
Read More » -
LIFE
ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പ; അനന്യയുടെ അന്യായ റാംപ് വാക്ക് വൈറല്‍
പാരീസ്: ഫാഷന്‍ വീക്കില്‍ ചുവടുവെച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ. രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പയോട് കൂടിയ മിനി ഡ്രസ്സ് ധരിച്ചായിരുന്നു അനന്യയുടെ റാംപ് വാക്ക്. പാരീസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ നടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോളിവുഡ് താരം കൂടിയാണ് 25-കാരിയായ അനന്യ. മിനി ഡ്രസ്സിന്റെ താഴ്ഭാഗത്താണ് വലിയ അരിപ്പ പിടിപ്പിച്ചിരിക്കുന്നത്. ഇത് കൈയില്‍ പിടിച്ചായിരുന്നു താരത്തിന്റെ റാംപ് വാക്ക്. ബണ്‍ ഹെയര്‍സ്‌റ്റൈലും ബ്ലാക്ക് ഹൈ ഹീല്‍സും അനന്യയുടെ സ്റ്റൈലിഷ് ലുക്ക് പൂര്‍ണമാക്കുന്നു. ‘സൂപ്പര്‍ ഹീറോസ്’ എന്ന ടൈറ്റിലിലാണ് രാഹുല്‍ മിശ്രയുടെ കളക്ഷന്‍ അവതരിപ്പിച്ചത്. ചിത്രശലഭം, വണ്ട്, തുമ്പി, പാമ്പ് തുടങ്ങിയ ജീവജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ കളക്ഷന്‍ തയ്യാറാക്കിയതെന്നും ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്ന സന്ദേശം നല്‍കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും രാഹുല്‍ മിശ്ര പറയുന്നു. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും അനന്യ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ അഭിനന്ദിച്ചും…
Read More » -
Kerala
രാഹുലിന് വേണ്ടെങ്കില്‍ ഞമ്മക്ക് വേണം; വയനാട് സീറ്റ് ആവശ്യപ്പെടാന്‍ ലീഗ്
മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും. എന്നാല്‍, രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. രണ്ടാം കടമ്പ കേരളാ കോണ്‍ഗ്രസാണ്. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്റെ പാര്‍ട്ടിക്ക് നല്‍കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 നാണ് ലീഗുമായുള്ള ചര്‍ച്ച. 30 ന് ആര്‍എസ്പി. കേരളാ…
Read More » -
Kerala
കുഴല്‍നാടന്റെ റിസോര്‍ട്ട് ഭൂമിയിലെ പുറമ്പോക്ക് ഏറ്റെടുക്കും; റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു
ഇടുക്കി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാന്‍ഡ് റവന്യു തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുക. 50 സെന്റ് സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കയ്യേറി മതില്‍ കെട്ടിയെന്നാണ് കണ്ടെത്തല്‍. 2022ലാണ് മാത്യു കുഴല്‍നാടനും സുഹൃത്തുക്കളും ചേര്‍ന്ന് ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയത്. തുടര്‍ന്ന് ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോള്‍ കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയര്‍ഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വര്‍ഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്. കപ്പിത്താന്‍ എന്ന് പേരിട്ടിരിക്കുന്ന റിസോര്‍ട്ടിലെ വലിയ കെട്ടിടം റിസോര്‍ട്ട് ആവശ്യങ്ങള്‍ക്കും ചെറിയ കെട്ടിടം പാര്‍പ്പിടാവശ്യങ്ങള്‍ക്കും നിര്‍മിച്ചു എന്നായിരുന്നു…
Read More » -
Kerala
മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു
തിരൂർ: മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് അണ്ടർ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്.പരുക്കേറ്റ ഇവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം.
Read More » -
Kerala
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; ഡയസ്‌നോണ്‍ ബാധകം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു. ഡയസ്‌നോണ്‍ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്നും കുറയ്ക്കും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാന്‍ പാടില്ല. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
Crime
കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ഒളിവില്‍പ്പോയ കള്ളക്കാമുകനെ കണ്ടെത്താന്‍ പോലീസ്
ബംഗളൂരു: മണ്ഡ്യയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയില്‍ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ഇവര്‍ മടങ്ങിയെത്തിയില്ലെന്നു ഭര്‍ത്താവ് ലോകേഷ് നല്‍കിയ പരാതിയിലുണ്ട്. തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം, ദീപിക മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം. സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ യുവാവിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
Read More » -
India
രാമക്ഷേത്ര നിർമാണത്തിനായി 18.6 കോടി രൂപ സംഭാവന നൽകി ഗുജറാത്തില്‍ നിന്നുള്ള ആത്മീയ നേതാവ്
അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉള്‍പ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നല്‍കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഗുജറാത്തില്‍ നിന്നുള്ള ആത്മീയ നേതാവും രാമകഥയുടെ ആഖ്യാതാവുമായ മൊരാരി ബാപ്പുവാണ്. 18.6 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സംഭാവന. രാമക്ഷേത്ര നിർമാണത്തിനായി വിദേശത്തു നിന്നും സംഭാവന ലഭിച്ചിട്ടുണ്ട്. യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നും 3.21 കോടി രൂപയും അമേരിക്ക, കാനഡ, മറ്റ് വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 4.10 കോടി രൂപയും ഇത്തരത്തിൽ സംഭാവന ലഭിച്ചിട്ടുണ്ട്. രാംകഥ പറയുന്നതിനും രാമനാമജപത്തിനുമായി 64 വർഷത്തിലേറെയായി ജീവിതം സമർപ്പിച്ചയാളാണ് ബാപ്പു. ‘രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്ബോള്‍ എന്റെ ഹൃദയം ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്നു, ഞാൻ സന്തോഷത്താല്‍ മതിമറക്കുകയാണ്,’ ബാപ്പു പറഞ്ഞു. അയോധ്യാ തർക്കം സമാധാനപരമായി പരിഹരിക്കാനായി മൊരാരി ബാപ്പു നടത്തിയിട്ടുള്ള ശ്രമങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്.
Read More » -
India
അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോര്‍ട്ട്
വാഷിങ്ടൺ: അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട്. പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയില്‍ എത്തുമെന്നാണ് അമേരിക്കൻ കമ്ബനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട്. ഏകദേശം 85,000 കോടി രൂപയുടെ വികസന പദ്ധതികള്‍ അയോദ്ധ്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അയോദ്ധ്യയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ വികസിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം, പുതിയ വിമാനത്താവളങ്ങള്‍, ഘാട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് മൂലം അയോദ്ധ്യയില്‍ പുതിയ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ്. അയോദ്ധ്യയിലെ ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം മൂലം അവിടെയുള്ള സിമന്റ് ഫാക്ടറികളുടെ എണ്ണവും വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. മതപരമായ ടൂറിസമാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സ്. അയോദ്ധ്യയുടെ വികസനം മാത്രം ഇന്ത്യയുടെ ജിഡിപിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More »
