IndiaNEWS

റെയിൽവെയിൽ നിന്നും അടിച്ചു മാറ്റിയത് 60 കോടി; 7 ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: റെയിൽവെയിൽ നിന്നും 60 കോടി  അടിച്ചു മാറ്റിയ 7 ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.

ഡെപൂട്ടി ചീഫ് എൻജിനീയർമാരായ രാംപാല്‍, ജിതേന്ദ്ര ഝാ, ബി.യു. ലാസ്കർ, സീനിയർ സൂപ്രണ്ട് (എൻജിനീയർ) ഹൃതുരാജ് ഗൊഗോയി, ധീരജ് ഭഗവത്, മനോജ് സൈക്കിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Signature-ad

രണ്ട് കോടി രൂപയുടെ കൈക്കൂലി കേസില്‍ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ സോണിലെ സീനിയർ സെക്ഷൻ എൻജിനീയർ സന്തോഷ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. 2016നും 2023നും ഇടയില്‍ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും അല്ലാതെ പണമായും  ലഭിച്ചതിന്റെ വിവരങ്ങളും സി.ബി.ഐ സംഘം ശേഖരിച്ചു.

Back to top button
error: