Month: January 2024
-
Local
പ്രണയപ്പക: വിവാഹിതയായ ‘കാമുകി’യെ കാണാനെത്തിയ യുവാവ് മൂന്ന് പേരെ കുത്തി വീഴ്ത്തി
പയ്യന്നൂർ: പ്രണയപ്പകയെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് മൂന്നുപേരെ കുത്തി വീഴ്ത്തി. പിലാത്തറക്ക് സമീപത്തെ സി കെ മധു (47), സഹോദരപുത്രൻ സി കെ സജിത് (34), ഭാര്യ അഞ്ജന (20) എന്നിവർക്കാണ് കുത്തേറ്റത്. പരുക്കേറ്റവരെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റബനീഷിനെ (22) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജിതിൻ്റെ വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ഇയാൾ വിവാഹം ചെയ്‌ത പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അതിക്രമിച്ചെത്തിയ യുവാവ് സജിതിൻ്റെ ഭാര്യയെ കാണാനെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞതോടെയാണ് കൈയിൽ കരുതിയ കത്തി കൊണ്ട് കുത്തി വീഴ്ത്തിയത്. കുത്തേറ്റ മധുവിന്റെ കൈഞരമ്പ് മുറിഞ്ഞു. ഇയാളെ സർജറിക്ക് വിധേയമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Read More » -
Kerala
തിരുവനന്തപുരത്ത് നിന്നും ഗോവയിലേക്ക് സർവീസുമായി സ്വകാര്യ ബസ്
തിരുവനന്തപുരത്തു നിന്ന് ഗോവയിലേക്ക് സർവീസുമായി മുരഹര ട്രാവൽസ്.കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വഴി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ്. തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് 12:45 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചയ്ക്ക് 12:15ന് ഗോവയിലെത്തും.2400 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. Route: Thiruvananthapuram, Kollam, Alappuzha, Ernakulam, Thrissur, Kozhikode, Kannur, Kasaragod, Mangalore, Udupi, Manipal, Kollur, Murudeshwar, Honnavar, Kumta, Karwar, Margoa, Panaji.
Read More » -
LIFE
പോളിനേഷൻ വഴി ചകിണിയില്ലാത്ത ചക്ക
ചക്കയുടെ ഓരോമുള്ളിലും ചെറിയ വിര കണക്കെ കാണുന്നതാണ് ചക്കപ്പൂവ് അഥവാ പ്ലാവിന്റെ പൂവ്. കാറ്റും ഉറുമ്പുപോലുളള ചെറു പ്രാണികളുമൊക്കെവഴിയാണ് പരാഗണം (പോളിനേഷൻ) നടക്കുക. പോളിനേഷൻ നടന്നവ ചുളയായും നടക്കാത്തവ ചകിണിയായും മാറുന്നു.ചകിണി പിളർന്നുനോക്കിയാൽ ചക്കക്കുരുവിന്റെ ചാപിള്ളകളെ കാണാം. ഒരുചക്കയുടെ രൂപനിർണയത്തിൽ പരാഗണത്തിനു പങ്കുണ്ട്. പരാഗണം തീരെ നടക്കാത്ത ചിലഭാഗങ്ങളുണ്ടാവും പലചക്കകളിലും. രൂപത്തിലവിടം ചളുങ്ങിയും ചുങ്ങിയുമിരിക്കും.മുറിച്ചു നോക്കിയാൽ അകത്ത് ചകിണി മാത്രമേയുണ്ടാവൂ. പ്ളാവ്, ആഞ്ഞിലി,കടപ്ളാവ് തുടങ്ങിയവയിലൊക്കെ ആൺപൂവും പെൺപൂവുമുണ്ടാകും. അവയിൽ പെണ്ണ് ഉരുണ്ട് മൊട്ടുപോലെയും, ആൺവർഗ്ഗം നീണ്ട് തിരിപോലെയും കാണപ്പെടുന്നു. പരാഗണം നടക്കുന്നതുവരെയേ ആൺപൂവിന് ആയുസുള്ളു. പ്ളാവിൽ ചിലമൊട്ടുകൾ – ചക്കക്കുഞ്ഞുങ്ങൾ – കരിഞ്ഞു കറുത്തുനിൽക്കുന്നതും കൊഴിഞ്ഞുവീഴുന്നതും കാണാറില്ലേ ?അവരാണ് അൽപായുസുകളായ ആൺതരികൾ. ആഞ്ഞിലിയുടെയും കടപ്ളാവിന്റെയും ചുവട്ടിൽ വീണുകിടക്കുന്ന തിരികളും ആൺതരികളാണ്.കൃത്രിമമായി എല്ലാപൂവുകളിലും പോളിനേഷൻ ചെയ്യാൻകഴിഞ്ഞാൽ ഒരുപക്ഷേ ചകിണിയില്ലാത്ത ചക്ക വിളയിക്കാൻ കഴിഞ്ഞേക്കും. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും…
Read More » -
Food
വിറ്റാമിനുകളുടെ കലവറ; മാറ്റി നിര്‍ത്തപ്പെടേണ്ടവയല്ല താളും തടയും
മഴക്കാലത്ത് ചേമ്ബിന്റെ ഇലകളില്‍ തുള്ളി തുള്ളികളായി മഴത്തുള്ളികള്‍ നില്‍ക്കുന്നത് കാണാൻ പ്രത്യേക രസമാണ്.എന്നാല്‍ തോടിന്റെ വക്കിലും പാടവരമ്ബുകളിലും തഴച്ചു വളരുന്ന താളിനെ പൊതുവെ ആരും ഇന്ന് ശ്രദ്ധിക്കാറുപോലുമില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകള്‍ക്ക് പുറകെ പായുന്ന പുതു തലമുറയ്‌ക്ക് താളും ചേമ്ബുമെല്ലാം ഭക്ഷ്യവസ്തുക്കളാണെന്ന കാര്യം പോലും ചിലപ്പോള്‍ അറിയുകയുണ്ടാവില്ല. തേങ്ങ പത്ത് അരച്ചാലും താളല്ലേ കറിയെന്നും, ചൊറിയൻ ചേമ്ബെന്നും പറഞ്ഞ് താളിനെ മാറ്റി നിര്‍ത്തുകയാണ് നാം അധികവും ചെയ്യുന്നത്. പഴമക്കാരുടെ ആരോഗ്യ രഹസ്യങ്ങളിലൊന്നായ താളിന്റെ ഗുണങ്ങള്‍ അനവധിയാണ്. മാറ്റി നിര്‍ത്തപ്പെടേണ്ടവനല്ല ചേമ്ബിന്റെ തളിരിലയെന്ന് ഇനിയെങ്കിലും അറിഞ്ഞോളൂ. ചേമ്ബിന്റെ തളിരിലയെയാണ് താളെന്ന് വിളിക്കുന്നത്. പ്രോട്ടീൻ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടങ്ങളാണ് താളില്‍ അടങ്ങിയിട്ടുള്ളത്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന താള് കറിയായും തോരനായും കഴിക്കാം. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ വിറ്റാമിൻ എ പോലുള്ള വിറ്റാമിനുകള്‍ ഇതില്‍…
Read More » -
Health
‘ചൂടാകുന്ന’ കാലം ; ശരീരത്തെ തണുപ്പിക്കാനുള്ള മാർഗങ്ങൾ
കത്തുന്ന ചൂടിൽ ഉള്ളം തണുക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ശരീരത്തിന് തണുപ്പ് നൽകുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്.അവ ഏതൊക്കെയെന്ന് നോക്കാം. തൈര് വേനൽക്കാലത്ത് വിറ്റാമിനുകളുടെ കലവറയായ തൈര് നല്ലതാണ്. മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ തൈരിന് സാധിക്കും. പ്രത്യേകിച്ചും കട്ടതൈര്. ചർമ, ശരീര സൗന്ദര്യത്തിനും തൈര് ഉത്തമമാണ്. തണ്ണിമത്തൻ ജ്യൂസായും അല്ലാതെയും തണ്ണിമത്തൻ കഴിക്കുക. ശരീരത്തിൽ തണുപ്പ് നിലനിർത്താനും ശരീരത്തിനും മനസ്സിനും കുളിർമയേകാനും തണ്ണിമത്തൻ നല്ലതാണ്. കരിക്ക് ശരീരത്തെ തണുപ്പിക്കാൻ കരിക്കിൻ വെള്ളവും നല്ലതാണ്.ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കി ശരീരത്തിലെ ജലാംശം നിലനിർത്താൻ കരിക്കിൻ വെള്ളം സഹായിക്കുന്നു. വെള്ളം ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും വെള്ളംകുടി കുറയ്‌ക്കരുത്. യാത്ര പുറപ്പെടുമ്പോള്‍ ആവശ്യത്തിന് വെള്ളം കരുതാന്‍ മറക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. വെള്ളരി ഒരു വെള്ളരിയിൽ ഏകദേശം 90 ശതമാനം വെള്ളമാണ്. വെള്ളരിക്കാ ശരീരത്തിലെ സ്വാഭാവികമായി ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മോര് ശരീരത്തിലെ ജലാംശം…
Read More » -
Kerala
അവർ യാത്ര തുടങ്ങി; ലക്ഷ്യം പിന്നോക്ക മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുക
കണ്ണൂർ: രാജ്യത്തെ ആദിവാസി പിന്നോക്ക മേഖലയിലെ കുട്ടി ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ സോക്കര്‍ സഫാരിയുമായി മലയാളികളായ മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലുമെല്ലാം തിളങ്ങിനിന്ന അഞ്ച് പേര്‍. സി കെ വിനീത്, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, റിനോ ആന്റോ, എന്‍ പി പ്രദീപ് എന്നിവരാണ് പുതിയ താരങ്ങളെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. പണവും സ്വാധീനവുമൊന്നുമില്ലാത്തതിനാല്‍ പിന്നോക്കം പോകുന്ന ആദിവാസി പിന്നാക്ക മേഖലയിലെ കുട്ടികളെ കണ്ടെത്തി രാകിമിനുക്കിയെടുക്കുകയാണ് ലക്ഷ്യം. വിനീതിന്റെ നേതൃത്വത്തില്‍ നിലവിൽ വയനാട്ടിലും പാലക്കാട്ടെയും ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി എഫ് 13 എന്ന പേരില്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്.അത് മറ്റ് സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കലാണ് ലക്ഷ്യം. ഫെബ്രുവരി 1ന് തുടങ്ങി 4 മാസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 10 അക്കാദമിള്‍ക്കുള്ള കുട്ടികളെ കണ്ടെത്തുകയാണ് ലക്ഷ്യം.
Read More » -
Local
അടൂർ 110 കെ വി സബ് സ്റ്റേഷൻ നാടിന് സമര്‍പ്പിച്ചു
പത്തനംതിട്ട:അടൂർ സബ്സ്റ്റേഷൻ പരിധിയിലെ അടൂർ മുൻസിപ്പാലിറ്റിയുടെയും ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാകും. പത്തനംതിട്ട മുതൽ അടൂർ വരെയുള്ള 12 കിലോമീറ്റർ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കുകയും അടൂർ മുതൽ ഏനാത്ത് വരെയുള്ള 11 കിലോമീറ്റർ 66 കെ വി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് അടൂർ 66…
Read More » -
Kerala
പ്രധാനമന്ത്രി മത്സ്യസമ്ബാദന യോജന: ഇപ്പോൾ അപേക്ഷിക്കാം
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്ബാദന യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകള്‍, പിന്നാമ്ബുറങ്ങളിലെ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ബയോഫ്ളോക്, മത്സ്യസേവനകേന്ദ്രം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫിഷറീസ് സയൻസ്/ലൈഫ് സയൻസ്/മറൈൻ ബയോളജി/മൈക്രോബയോളജി/സുവോളജി/ബയോകെമിസ്ട്രി വിഷയങ്ങളില്‍ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 ചതുരശ്രയടി ഭൂമിയുണ്ടായിരിക്കണം. ഗുണഭോക്താവ് ഫിഷറീസ് വകുപ്പുമായി ഏഴുവർഷത്തില്‍ കുറയാത്ത കാലയളവിലേക്ക് കരാർ വയ്ക്കണം. ജനുവരി 31നകം അപേക്ഷിക്കണം. താല്‍പര്യമുള്ളവർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോണ്‍: വൈക്കം മത്സ്യഭവൻ – 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ – 0481 2434039, 9074392350, പാലാ മത്സ്യഭവൻ – 0482 2299151, 9847387180.
Read More » -
Kerala
രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമൻ;ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നത്: കെ.ആര്‍ മീര
കോഴിക്കോട്: തനിക്ക് രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമനെന്ന് സാഹിത്യകാരി കെ.ആര്‍. മീര. ഒരു വിശ്വാസിയെന്ന നിലയില്‍ താന്‍ രാമ ഭക്തയുമല്ലെന്നും അവര്‍ വ്യക്തമാക്കി. രാമനെ ദൈവമായി കാണാന്‍ ആരും പറഞ്ഞുതന്നിട്ടുമില്ല. അമര്‍ ചിത്രകഥകളിലൂടെയും, പാഠപുസ്തകത്തിലെ ഉദ്ധരണികളിലൂടെയും മറ്റുമാണ് രാമനെക്കുറിച്ച് മനസിലാക്കുന്നത്. 90കളുടെ തുടക്കം മുതലാണ് വീടുകളിലേക്കും പൂജാമുറികളുടേയുമൊക്കെ ഉള്ളിലേക്ക് രാമ ഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീര്‍ത്തും യാദൃശ്ചികമല്ല എന്നും ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുന്നതായും മീര പറഞ്ഞു. 30 വര്‍ഷത്തോളം നീണ്ടുനിന്ന ഒരു പദ്ധതിയുടെ ഭാഗമായി മറ്റൊരു ദൈവത്തെ നമ്മുടെ നാട്ടിലേക്ക്, ജീവിതങ്ങളിലേക്ക്, വീടുകളിലേക്ക് ഒക്കെ കൊണ്ടുവരികയായിരുന്നു. രാമായണം പോലുള്ള ടി.വി സീരിയലുകള്‍ പോലും അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. വര്‍ത്തമാന കാലത്തിലേക്ക് വരുമ്ബോള്‍ ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണ്. ഇനി വരാന്‍ പോകുന്ന കാലത്തിനെ സൂചനയാണിത്. ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും മീര പറഞ്ഞു.
Read More » -
NEWS
വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം; വാർത്ത തള്ളി ഒമാൻ
മസ്കറ്റ്: ഒമാനിലേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാനാവുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. റോയല്‍ ഒമാന്‍ പൊലീസ് പറയുന്നത് പ്രകാരം, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാനാകില്ല. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണെന്ന് പൊലിസ് പറഞ്ഞു. ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ തുടരുന്നതായും റോയല്‍ പൊലിസ് പറഞ്ഞു. അതേസമയം, യു എസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ ഒമാനിലേക്ക് വരുമ്ബോള്‍ ഓണ്‍ അറൈവല്‍ വിസാ ലഭിക്കും. കനേഡിയന്‍ റസിഡന്‍സിനും സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ ഒമാൻ സന്ദർശിക്കാം. 14 ദിവസത്തേക്കാണ് ഇത്തരത്തില്‍ വിസ ലഭിക്കുക. ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. ഹെന്‍ലി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാവുക എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതോടെ ഒമാന്‍റെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.
Read More »