നിര്‍മാണത്തുകയായ 15 കോടിയില്‍ 10 കോടി സ്മാര്‍ട്ട് സിറ്റി മിഷനില്‍ നിന്ന് അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു.
ശേഷിക്കുന്ന തുക കോര്പറേഷന് സ്വന്തം നിലയില്‍ കണ്ടെത്തി നല്‍കും. വെസലിന്റെ നിര്‍മാണം സംബന്ധിച്ച് കൊച്ചി കോര്‍പറേഷനും കപ്പല്‍ശാലയും സ്മാര്‍ട്ട് സിറ്റി മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ആദ്യഘട്ടമായി മൂന്നു കോടി ഉടന്‍ കപ്പല്‍ശാലയ്ക്ക് കൈമാറും. കപ്പല്‍ശാല നല്‍കിയിട്ടുള്ള ഡിപിആര്‍ ഇതിനോടൊപ്പം അംഗീകരിക്കും. നിലവിലുള്ള റോറോ വെസലുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത വിധമാകണം പുതിയ റോറോയുടെ നിര്‍മാണം നടത്തേണ്ടതെന്ന കോര്പറേഷന് നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.
നിലവില്‍ രണ്ട് റോറോ സര്‍വിസുകളാണ് വൈപ്പിന്‍-ഫോര്‍ട്ട്കൊച്ചി റൂട്ടിലുള്ളത്. കപ്പല്‍ ചാലായതിനാല്‍ അഞ്ചു മിനിറ്റ് ഇടവിട്ടാണ് ഇവ സര്‍വീസ് നടത്തുന്നത്. ഇവയ്ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സര്‍വീസ് നിലയ്ക്കുന്ന സാഹചര്യം പതിവാണ്. മാത്രമല്ല കഴിഞ്ഞ ഒരു വര്‍ഷം ഒരു റോ റോ മാസങ്ങളോളം ഇത്തരത്തില്‍ നിര്‍ത്തിയിടേണ്ടിയും വന്നിട്ടുണ്ട്.
നിലവില്‍ റോറോ സര്‍വിസ് നടത്തുന്നത് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ്.ഈ സാഹചര്യത്തില്‍ കോര്‍പറേഷനു കീഴില്‍ തന്നെ പദ്ധതി നടത്തിപ്പിനായി പ്രത്യേക നിര്‍വഹണ സംവിധാനം (എസ്പിവി) രൂപവത്കരിക്കുന്നത് സംബന്ധിച്ചും ആലോചനകളുണ്ട്.