വരുംദിവസങ്ങളിലും ക്ഷേത്രത്തില്‍ വൻ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് പൊലീസിന്റെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ വലിയ പൊലീസ് സന്നാഹത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെ മൂന്നു മണി മുതല്‍ തന്നെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭക്തരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ ദിനം രാംലല്ല ദർശനം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ക്ഷേത്രനഗരിയില്‍ എത്തിച്ചേർന്നത്. അതേസമയം തിരക്കുണ്ടെങ്കിലും നിർദിഷ്ട സമയത്തിനപ്പുറം ദർശനം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.