KeralaNEWS

ബൈക്കില്‍ കാറിടിച്ചതിനെ ചൊല്ലി തര്‍ക്കം: എറണാകുളത്ത് തലയ്ക്കടിയേറ്റയാള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് ബൈക്കില്‍ കാർ ഇടിച്ചതിനെ തുടർന്നുള്ള തർക്കത്തില്‍ തലയ്ക്ക് അടിയേറ്റ ആള്‍ മരിച്ചു. ആമ്ബല്ലൂർ സ്വദേശി സുരേഷാണ് മരിച്ചത്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലിയെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എറണാകുളം മുളന്തുരുത്തിക്ക് സമീപം ആമ്ബല്ലൂർ ജംഗ്ഷനില്‍ ഈമാസം 14 നായിരുന്നു സംഭവം.

Signature-ad

സുരേഷ് ഓടിച്ചിരുന്ന ബൈക്കില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലി ഓടിച്ച വാഹനം ഇടിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മില്‍ തർക്കമുണ്ടായത്. ഇതിന് പിന്നാലെയാണ് കമ്ബി വടി കൊണ്ട് മുഹമ്മദലി സുരേഷിന്റെ തലയ്ക്കടിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

Back to top button
error: