KeralaNEWS

മദ്യപിച്ച്‌ ലക്കുകെട്ട് എഎസ്‌ഐ, കാറില്‍ ഇടിച്ചു; തടഞ്ഞ് പൊലീസിലേല്‍പിച്ച്‌ നാട്ടുകാർ

മലപ്പുറം:  മദ്യപിച്ച്‌ വാഹനമോടിച്ച എഎസ്‌ഐക്കെതിരെ കേസ്. കാറിലിടിച്ച ശേഷം  നിർത്താതെ പോയ വാഹനം നാട്ടുകാർ തടഞ്ഞിട്ട് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

 മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപിമോഹനെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. അതിന് മുന്‍പ് ഇതേ പൊലീസ് വാഹനം ബൈക്കിലിടിക്കാന്‍ ശ്രമമുണ്ടായെങ്കിലും  ബൈക്കുകാരന്‍ വെട്ടിച്ചതിനാൽ രക്ഷപെട്ടു തുടര്‍ന്ന് മങ്കടയില്‍ വെച്ചാണ് കാറുമായി ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ  പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച്‌ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. പോലീസ്  എത്താതെ വിടില്ലെന്നറിയിച്ച നാട്ടുകാരുമായി എഎസ്‌ഐ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Back to top button
error: