പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം ചെക്കൻ തൂക്കിയത് നാല് സിക്സറുകൾ… 15 ബോളിൽ വീണ്ടും സൂര്യവംശിക്ക് അർദ്ധ സെഞ്ചുറി

ജയ്പൂർ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ കളിയിലെ 47 റൺസിന്റെ തോൽവി ആരുമറന്നാലും ആ 15 കാരൻ മറന്നിട്ടില്ല. പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ മാത്രം നാല് സിക്സറുകളാണ് സൂര്യവംശി പറത്തിയത് അതും അടുപ്പിച്ചുള്ള നാല് ബോളുകളിൽ. രണ്ടാം ഓവറിൽ പാറ്റ് കമ്മിൻസിനേയും താരം അതിർത്തി കടത്തി. പിന്നാലെ 15 ബോളിൽ വീണ്ടും താരം അർദ്ധ സെഞ്ചുറി തൂക്കി. 7 സിക്സും ഒരു ഫോറുമടക്കമാണ് താരത്തിന്റെ ഫിഫ്റ്റി. അതേസമയം 10 റൺസെടുത്ത ജയ്സ്വാൾ മല്ലിങ്കയുടെ ബോളിൽ ക്ലാസനു ക്യാച്ച് നൽകി പുറത്തായി.
അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുമ്മി. ഹൈദരാബാദിൻറെ നായകസ്ഥാനത്ത് പാറ്റ് കമിൻസ് തിരിച്ചെത്തിയപ്പോൾ ഓപ്പണർ ട്രാവിസ് ഹെഡും പേസർ ദിൽഷൻ മധുശങ്കയും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. ഹർഷ് ദുബെക്ക് പകരം പ്രഫുൽ ഹിംഗെയും ഹൈദരാബാദ് ടീമിലെത്തി.
പോയിൻറ് പട്ടികയിൽ രാജസ്ഥാൻ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. ജയിച്ചാൽ രാജസ്ഥാന് ആർസിബിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കോ, പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തോ എത്താൻ അവസരമാണിന്നുള്ളത്. ജയിച്ചാൽ ഹൈദരാബാദിനും മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ കഴിയും.
അതേസമയം പാറ്റ് കമിൻസിൻറെ അഭാവത്തിൽ ആദ്യ ഏഴ് കളികളിലും ഇഷാൻ കിഷനായിരുന്നു ഹൈദരാബദിനെ നയിച്ചത്. പരുക്കിൻറെ നീണ്ട ഇടവേളക്കുശേഷമാണ് കമിൻസ് തിരിച്ചെത്തുന്നത്.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, സലീൽ അറോറ (വിക്കറ്റ് കീപ്പർ), അനി കേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ) , ശിവാംഗ് കുമാർ, സാക്കിബ് ഹുസൈൻ പ്രഫുൽ ഹിംഗെ, ഇഷാൻ മലിംഗ.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ),ഷിമ്രോൺ ഹെറ്റ്‌മെയർ, ഡൊണോവൻ ഫെരേര,രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, നാന്ദ്രേ ബർഗർ ബ്രിജേഷ് ശർമ്മ.






