ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽ മഞ്ഞും കാരണം ദില്ലിയിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി.നിലവിൽ കേരളത്തിൽ നിന്നുള്ള കേരള എക്സ്പ്രസ്സ് 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ് 7 മണിക്കൂറും വൈകിയാണ് ഓടുന്നത്.ഇന്ന് ദില്ലിയിലെത്തേണ്ട വണ്ടികളാണിത്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ ദില്ലിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ -ലഡാക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്.
ദില്ലിയില്‍ ഇന്ന് കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി.വരുന്ന രണ്ട് ദിവസങ്ങളില്‍ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.