KeralaNEWS

ആറ് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരുമായി ഹിറ്റായ വാട്ടർ മെട്രോ; ഇനിയും തുടങ്ങാനാവാതെ ചിറ്റൂർ സർവീസ് 

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ നാല് സ്റ്റേഷനുകളുടെ കൂടി പണി പൂർത്തിയായി.ചിറ്റൂർ, മുളവുകാട്, ഏലൂർ, ചേരാനെല്ലൂർ സ്റ്റേഷനുകളാണ് തയ്യാറായത്.
ഫോർട്ട് കൊച്ചി, കുമ്ബളം, വില്ലിങ്ടണ്‍ വാട്ടർ മെട്രോ സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തില്‍ തുടരുകയാണ്. ബോട്ടുകള്‍ കിട്ടിയാല്‍ ഉടൻ ചിറ്റൂരിലേക്ക് സർവ്വീസ് തുടങ്ങുമെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊടുന്നനെ രണ്ടു ബോട്ടുകൾ അയോധ്യയിലേക്ക് മാറ്റിയതാണ് ചിറ്റൂർ സർവീസിന് താമസം നേരിട്ടത്.ഒരു ബോട്ട് ഉടനെന്നും അടുത്ത മാസം രണ്ടെണ്ണവും മെയ് മാസത്തിനുള്ളില്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ട 23 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ പ്രതികരണം.
കൊച്ചിൻ കപ്പല്‍ശാലയില്‍ നിന്ന് അയോധ്യയിലേക്ക് കഴിഞ്ഞ മാസം ബോട്ടുകള്‍ കൈമാറിയിരുന്നു. എന്നാല്‍ കൊച്ചി വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച ബോട്ടുകള്‍ അല്ല അയോധ്യയിലേക്ക് അയച്ചതെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ വിശദീകരണം.

Back to top button
error: