Month: January 2024

  • India

    പഴനി ക്ഷേത്രത്തില്‍ അഹിന്ദുകള്‍ക്ക് പ്രവേശം അനുവദിക്കരുത്: മദ്രാസ് ഹൈക്കോടതി 

    മധുര: പഴനി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ഇത് സംബന്ധിച്ച്‌ തമിഴ്നാട് സർക്കാരിനും സംസ്ഥാന ഹിന്ദു മത- ചാരിറ്റബിള്‍ എൻഡോവ്‌മെൻ്റ് (എച്ച്‌ആർ ആൻഡ് സിഇ) വകുപ്പിനും കോടതി നിർദേശം നല്‍കി.  ക്ഷേത്രത്തിലെ കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ഉത്തരവ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തടസങ്ങളില്ലാതെ ആരാധന നടത്താൻ ഹിന്ദുക്കള്‍ക്ക് അവസരമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

    Read More »
  • India

    ‘ക്രൈസ്തവ മിഷണറിമാര്‍ സംസ്ഥാനത്ത്‌ വളരെ സജീവമാണ്, അവരെ തടയും’ ; ഛത്തീസ്ഗഢ് മുഖ്യമന്ത്രി

    റായ്പൂര്‍: സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. തന്റെ സര്‍ക്കാര്‍ അത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം അടുത്ത് തന്നെ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി അവർ അറിയും – വിഷ്ണു ദിയോ സായി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശീല്‍ ആനന്ദ് ശുക്‌ള രംഗത്തെത്തി.കോണ്‍ഗ്രസ് ഭരണകാലത്തും മുന്‍ ബിജെപി സര്‍ക്കാരുകളുടെ കാലത്തും നിര്‍മ്മിച്ച ക്രൈസ്തവ പള്ളികളുടെ എണ്ണം സംബന്ധിച്ച ധവള പത്രം പുറത്തിറക്കണമെന്ന് സുശീല്‍ ആനന്ദ് ശുക്‌ള ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബിജെപി അനാവശ്യമായി മതപരിവര്‍ത്തനം പ്രശ്‌നമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Careers

    1,12,000 രൂപ വരെ ശമ്പളം; എൻഐയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍

    ദേശീയ അന്വേഷണ ഏജൻസിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്പെക്ടർ മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വരെയുള്ള നിരവധി തസ്തികകളിലാണ് എൻഐഎ റിക്രൂട്ട്മെൻറ് നടത്തുന്നത്. താത്പര്യമുള്ളവർക്ക് എൻഐഎയുടെ വെബ്സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷ സമർപ്പിക്കാം.അവസാന തീയ്യതി 2024 ഫെബ്രുവരി 22 ആണ്. ഇതില്‍ 43 തസ്തികകള്‍ ഇൻസ്പെക്ടർ, 51 തസ്തികകള്‍ സബ് ഇൻസ്പെക്ടർ, 13 തസ്തികകള്‍ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, 12 തസ്തികകള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും സ്വീകരിക്കുക. ഇതിനായി എൻഐഎയുടെ ഔദ്യോഗിക വെബ്സൈറ്റ് nia.gov.in സന്ദർശിക്കുക.   ഇൻസ്പെക്ടർ തസ്തികയില്‍ 35,000 മുതല്‍ 1,12,000 രൂപ വരെയും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ തസ്തികയില്‍ 29,000 മുതല്‍ 92,300 രൂപ വരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 25,000 മുതല്‍ 81,000 രൂപ വരെയും വരെയാണ് ശമ്ബളം.  

    Read More »
  • Crime

    അതിജീവിതയെ പീഡിപ്പിച്ച കേസ്; സര്‍ക്കാര്‍ മുന്‍ പ്‌ളീഡര്‍ കീഴടങ്ങി

    കൊച്ചി: ലൈംഗിക പീഡനക്കേസില്‍ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനു പൊലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ അതിരാവിലെ എത്തിയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നും അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. പി ജി മനുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമായിരിക്കും അഭിഭാഷകനെ കോടതിയില്‍ ഹാജരാക്കുക. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍…

    Read More »
  • Kerala

    ഗാന്ധി അനുസ്മരണ ചടങ്ങിനെ ചൊല്ലി തര്‍ക്കം; വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

    തൃശൂര്‍: വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കോണ്‍ഗ്രസ് ഓഫീസില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകര്‍ക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. നേരത്തെ മുതല്‍ മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ തമ്മില്‍ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. ജയദീപിന് നേരെ അസഭ്യം മുഴക്കുകയും ഭീഷണിപ്പെടുത്തിയതായും നഗരസഭാ കൗണ്‍സിലര്‍ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കം നില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ് ഇപ്പോള്‍ കയ്യാങ്കളിയിലെത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ഇരു…

    Read More »
  • India

    വെറും 15 ദിനങ്ങളില്‍ ടോള്‍ പിരിച്ചത് 9 കോടി!

    മുംബൈ: ഏറ്റവും നീളം കൂടിയ കടല്‍പാലമെന്ന നിലയില്‍ ശ്രദ്ധ പിടിച്ച്‌ പറ്റുന്ന ട്രാൻസ്ഹാർബർ ലിങ്കിലൂടെ സഞ്ചരിച്ച വാഹനങ്ങളില്‍ നിന്ന് ടോളായി ലഭിച്ചത് ഒമ്ബത് കോടി രൂപ. ജനുവരി 13നും 28നും ഇടയിലുള്ള കണക്കാണിത്. നാലര ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നു പോയത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പാലമായ മുംബൈ അടല്‍സേതു ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജനുവരി 12നാണ് ഉദ്ഘാടനം ചെയ്തത്. 22 കിലോമീറ്റർ നീളമുള്ള പാലം തുറന്നതോടെ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറില്‍ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങയിട്ടുണ്ട്. കടലില്‍ 16.50 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത.

    Read More »
  • Kerala

    റോഡ് മുറിച്ചു കടക്കുമ്പോള്‍ പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു; കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു

    കോട്ടയം: ചങ്ങനാശ്ശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ചു രണ്ട് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി വെങ്കോട്ട വര്‍ഗീസ്, വാലുമ്മോച്ചിറ കല്ലംപറമ്പില്‍ പരമേശ്വരന്‍ എന്നിവരാണ് മരിച്ചത്. എംസി റോഡില്‍ കുറിച്ചി ചെറുവേലിപ്പടിയില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. സമീപത്തെ പുരയിടത്തില്‍ നടന്ന കേരള കര്‍ഷക യൂണിയന്റെ കേര കര്‍ഷക സൗഹൃദ സംഗമ പരിപാടിയില്‍ എത്തിയതായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തു നിന്നെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇരുവരും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ചേര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കില്‍ കോളജില്‍.  

    Read More »
  • Crime

    മാലദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു

    മാലെ: മാലദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ സംഭവം. ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ ഹുസൈന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റിട്ടുമുണ്ട്. അതേസമയം, മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് പോലീസ് പറയുന്നത്. നവംബര്‍ വരെ അധികാരത്തിലിരുന്ന, നിലവില്‍ പ്രതിപക്ഷമായ എം.ഡി.പി. (മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ആണ് ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത്. ആക്രമണം നടന്ന സമയത്ത് സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവില്‍ എ.ഡി.കെ. ആശുപത്രിയില്‍ ചികിത്സയിലാണ് ഹുസൈന്‍. മാലെദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോള്‍ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, മുയിസുവിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള അവിശ്വാസ പ്രമേയത്തിന് ആവശ്യമായുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് എം.ഡി.പി. അറിയിച്ചു.  

    Read More »
  • Kerala

    ”യഥാര്‍ഥ ഭക്തര്‍ മാലയൂരിയോ തേങ്ങയുടച്ചോ മടങ്ങിയിട്ടില്ല, അത് ചെയ്തത് കപടഭക്തര്‍”

    തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനുള്ള വ്യജാപ്രചാരണങ്ങളാണ് മണ്ഡലമകരവിളക്കു കാലത്തു നടന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍. യഥാര്‍ഥ ഭക്തര്‍ ആരും ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിയിട്ടില്ലെന്നും പമ്പയിലും മറ്റിടങ്ങളിലും മാലയൂരിയോ തേങ്ങയുടച്ചോ തിരികെ പോയത് കപടഭക്തരാണെന്നും മന്ത്രി പറഞ്ഞു. ഭക്തര്‍ പമ്പയില്‍ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടായെന്ന എ.വിന്‍സെന്റിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കുറി ശബരിമല തീര്‍ഥാടനം ദുരിതപൂര്‍ണമായിരുന്നുവെന്നു വിന്‍സെന്റ് പറഞ്ഞു. തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് ചിലപ്പോര്‍ ഇടപെടേണ്ടിവന്നിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇല്ലെങ്കില്‍ അവിടെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. പുല്‍മേട്ടിലേയും പമ്പയിലേയും മുന്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ നമ്പര്‍ കുറച്ചപ്പോള്‍ പലയിടത്തും മണിക്കൂറുകളോയും വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടുവെന്നും അത് ഭക്തരെ വലച്ചുവെന്നും പി.സി.വിഷ്ണുനാഥ് എംഎല്‍എ ചൂണ്ടിക്കാട്ടി. കുടിക്കാന്‍ വെള്ളമില്ലാതെയും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാതെയും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിയെന്നും വിഷ്ണുനാഥ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ പ്രശ്നമുണ്ടായിട്ട് അവരുടെയെല്ലാം ഭാഷയില്‍ സംസ്ഥാന…

    Read More »
  • India

    ക്രൈസ്തവരെ അടുപ്പിക്കാൻ ‘പിസി മോഡല്‍’ ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇന്ന് വ്യക്തത വരും

    പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ? ഇക്കാര്യത്തില്‍ ഇന്ന് വ്യക്തത വരുമെന്നാണ് സൂചന. പി.സി.ജോർജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിലേക്ക് ചേരുമെന്ന സൂചന വന്നതോടെ കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളിലും ബിജെപി അതിന് അനുസരിച്ച്‌ മാറ്റം വരുത്തുമെന്നാണ് ലഭിക്കുന്ന വിവരം. പിസി ജോർജിന്റെ പദവിയില്‍ അടക്കം തീരുമാനം ഇന്നുണ്ടാകും. പിസി ജോർജിന് പാർട്ടി സുപ്രധാന പദവി നല്‍കുമെന്ന് ഡൽഹിയിലെ ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ചർച്ചകള്‍ക്കു പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോണ്‍ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവഡേക്കർ എന്നിവരുമായി ചർച്ച നടത്തിയ സംഘം ഇന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തും. ഇതിനു ശേഷമാകും ലയനകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എല്ലാ നേതാക്കളും ഉപാധികളില്ലാതെ ബിജെപിയില്‍ അംഗത്വം എടുക്കുമെന്നാണ് സൂചന. രണ്ടു…

    Read More »
Back to top button
error: