KeralaNEWS

സിആർപിഎഫ് വന്നിട്ടും രക്ഷയില്ല, കളമശ്ശേരിയിൽ ചാൻസലർക്ക് എസ് എഫ് ഐ യുടെ കരിങ്കൊടി

കൊച്ചി: സി ആർ പി എഫ് സുരക്ഷയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കളമശ്ശേരിയിൽ വച്ചാണ് എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്.
നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ഗവർണ്ണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്.
ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സി ആർ പി എഫ് സുരക്ഷയൊരുക്കിയിരുന്നു. കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ വലിയ തോതില്‍ എസ് എഫ് ഐ പ്രവർത്തകർ  എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിക്കുകയും ഇവരെ പറഞ്ഞ് വിടുകയുമായിരുന്നു. എന്നാല്‍ ഗവർണറുടെ വാഹനവ്യൂഹം എത്തിയതോടെ എ എഫ് ഐ പ്രവർത്തകർ വീണ്ടുമെത്തി  കരിങ്കൊടി കാണിക്കുകയായിരുന്നു.
 ‘സംഘി ഗവർണർ ഗോ ബാക്ക്’ എന്ന ബാനർ കാണിച്ചായിരുന്നു എസ് എഫ് ഐ പ്രതിഷേധം.സർവകലാശാലകളിലെ സംഘപരിവാർവത്കരണത്തിന് എതിരെയുള്ള എസ് എഫ് ഐ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു കളമശ്ശേരിയിലേയും പ്രതിഷേധം. ഗവർണർ തിരിച്ചുപോകുന്നതിനിടെ വീണ്ടും എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി കരിങ്കൊടി കാണിച്ചു.കാറിൽ നിന്ന് ഇറങ്ങാനോ ആക്രോശിക്കാനോ ഗവർണർ തയ്യാറായില്ലെന്നതും ശ്രദ്ധേയം.

Back to top button
error: