IndiaNEWS

ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം;മുഖ്യാതിഥി  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവെല്‍ മാക്രോണ്‍

ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.ഇത്തവണത്തെ ചടങ്ങിന്റെ മുഖ്യാതിഥിയായ  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവെല്‍ മാക്രോണ്‍ ഇന്നലെത്തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കർതവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യത്തിന്‍റെ പ്രകടനവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തുടർന്ന് മാക്രോണ്‍ രാഷ്ട്രപതി ഭവൻ, ഫ്രഞ്ച് എംബസി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും.പിന്നീട് പ്രധാനമന്ത്രിയുടെ സ്വകാര്യ വിരുന്നിലും മാക്രോണ്‍ പങ്കെടുക്കും.

ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേനനാവികസേനവ്യോമസേന എന്നിവരുടെ സൈനികർ  ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഇവരിൽ നിന്നും  സല്യൂട്ട് സ്വീകരിക്കും. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന നിരവധി കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു.

എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്.ഇത്തവണത്തെ പ്രധാന അഥിതി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവെല്‍ മാക്രോൺ ആണ്.

Back to top button
error: