NEWSPravasi

യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു

അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും.

റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അൽ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് നീണ്ട അവധി ലഭിക്കുക. സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ്‌ എന്നാൽ ഇത്തവണ ഈദ് അൽ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിജ്റ കലണ്ടർ പ്രകാരം റമദാൻ മാർച്ച്‌ 12 ന് ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിള്‍ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) അറിയിച്ചു.ഈദുല്‍ ഫിതർ ഏപ്രില്‍ 10 ന് ആവാനാണ് സാധ്യത.

Signature-ad

ഈ സമയത്തോടെ വസന്തകാല അവധിക്കായി സ്കൂളുകൾ അടയ്ക്കും. ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ ആയിരിക്കും.

 

ഇന്റർനാഷണൽ സ്കൂളുകളിൽ സെക്കന്റ് ടേമിലെ ഇന്റെർണൽ അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണൽ പരീക്ഷകൾ മെയ്,ജൂൺ മാസങ്ങളിലായിരിക്കും നടക്കുക. ചില ഇന്ത്യൻ സ്കൂളുകളിലെ വാർഷിക പരീക്ഷ മാർച്ച് പതിനാലോടെ അവസാനിക്കും. 2024-25 അധ്യയന വർഷം ഏപ്രിൽ ഒന്നോടെയാണ് ആരംഭിക്കുക.

.

Back to top button
error: