Month: January 2024
-
Kerala
അത് പഴയ കഥ, ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല; ‘രാമായണ പോസ്റ്റി’ല്‍ ഖേദിച്ച് എംഎല്‍എ
തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ പിന്‍വലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരും ഇതിന്റെ പേരില്‍ വിഷമിക്കരുതെന്നും പുതിയ പോസ്റ്റിലുണ്ട്. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം. ”കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.” -ബാലചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫെയ്‌സ്ബുക് പോസ്റ്റ് ബാലചന്ദ്രന്‍ പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശനവുമായി ബിജെപി തൃശൂര്‍…
Read More » -
Kerala
ഇഡിയുടെ സമന്‍സിനെ ഭയക്കുന്നത് എന്തിന്?; മാസപ്പടി കേസില്‍ കിഫ്ബിയോട് ഹൈക്കോടതി
കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. സമന്‍സ് അയക്കുന്നത് സ്വാഭാവികമായ നിയമനടപടിയല്ലേ. അതിനെ എന്തിനാണ് ഭയക്കുന്നത്. സമന്‍സിനോട് പ്രതികരിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ഇഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. പ്രാഥമിക അന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകള്‍ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പ്രമുഖര്‍ ഉള്‍പ്പെട്ട നൂറിലധികം ഫെമ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി സര്‍ട്ടിഫൈഡ് കോപ്പികള്‍ ഉള്‍പ്പെടെ ആവശ്യമായി വരും. അത് ഹാജരാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആറാം തവണയാണ് തനിക്ക് സമന്‍സ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം കോടതിയില്‍ അറിയിച്ചു. ഇത് പീഡനമാണ്. അതുകൊണ്ടാണ് അതു ചോദ്യം ചെയ്യുന്നത്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. പിന്നെയും വീണ്ടും വീണ്ടും സമന്‍സ് അയക്കുകയാണെന്നും കിഫ്ബി സിഇഒ…
Read More » -
Kerala
പട്ടയമില്ല, പുറമ്പോക്ക് ഭൂമി; ശാന്തന്‍പാറയിലെ CPM ഓഫീസ് നിര്‍മ്മാണത്തിനുള്ള NOC നിരസിച്ച് കളക്ടര്‍
ഇടുക്കി: ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാകമ്മറ്റി ഓഫീസ് നിര്‍മാണത്തിനുള്ള എന്‍.ഒ.സി. അപേക്ഷ നിരസിച്ച് ജില്ലാ കളക്ടര്‍. എന്‍.ഒ.സി. നിഷേധിച്ച കളക്ടര്‍, കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസ് ആയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി, ഓഫീസ് നിര്‍മാണം നിര്‍ത്തിവെയ്ക്കാനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.പി.എം. നേതൃത്വം പാര്‍ട്ടി ഓഫീസിന്റെ നിര്‍മാണത്തിനായി എന്‍.ഒ.സി. ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് സി.പി.എം നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ തള്ളിയത്. കെട്ടിടം നിര്‍മിച്ചതില്‍ 12 ചതുരശ്രമീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്രമീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വച്ചെന്നുമാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍. നേരത്തെ, ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരെ ഹൈക്കോടതി…
Read More » -
India
കോണ്‍ഗ്രസ് ജീവിതത്തിന് ഷട്ടറിട്ടു; ജഗദീഷ് ഷെട്ടര്‍ ബിജെപിയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടര്‍ വീണ്ടും ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷെട്ടര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എംഎല്‍സിയായി തിരഞ്ഞെടുക്കപ്പെട്ടു.
Read More » -
Kerala
സംഘ്പരിവാർ ഭീഷണിയെ വെല്ലുവിളിച്ച് കേരളത്തിലുടനീളം ‘രാം കെ നാം’ പ്രദർശനം
കാഞ്ഞങ്ങാട്: സംഘ്പരിവാർ ഭീഷണിയെ വെല്ലുവിളിച്ച് കേരളത്തിലുടനീളം ‘രാം കെ നാം’ പ്രദർശനം.ഡി.വൈ.എഫ്.ഐ നേതൃത്വത്തിലാണ് പ്രദർശനം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രചാരണവും തുടർന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുമെല്ലാം പ്രമേയമാക്കിയ ഡോക്യുമെന്ററി യാണ് ‘രാം കെ നാം’. വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധന്റെ ഈ ഡോക്യുമെന്ററി മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992ലെ ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരങ്ങളും ഡോക്യുമെന്ററി കരസ്ഥമാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടത്തിയ’രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു. നേരത്തെ കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘രാം കെ നാം’ ഡോക്യുമെന്ററിയുടെ പ്രദർശനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ബിജെപി പ്രവർത്തകർ അസഭ്യവർഷവും നടത്തിയിരുന്നു. ഇതിന് പിന്നാലെ കെ.ആർ. നാരായണൻ…
Read More » -
LIFE
”പരമാവധി ശ്രമിച്ചു; ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്; ഞാന്‍ കരയുന്നത് മകള്‍ കാണരുതെന്നുണ്ടായിരുന്നു”
സിനിമാ ലോകത്ത് വലിയ തോതില്‍ ചര്‍ച്ചയായ സംഭവമാണ് മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞതും വിവാഹമോചന സമയത്തുണ്ടായ പ്രശ്‌നങ്ങളും. 2000 ലാണ് ഉര്‍വശി മനോജ് കെ ജയനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഉര്‍വശി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളല്‍ തേജാലക്ഷ്മി എന്ന മകളും ദമ്പതികള്‍ക്ക് ജനിച്ചു. എന്നാല്‍ 2008 ല്‍ രണ്ട് പേരും വേര്‍പിരിയുകയാണുണ്ടായത്. മകളുടെ സംരക്ഷണ അവകാശം സംബന്ധിച്ച് രണ്ട് പേര്‍ക്കുമിടയില്‍ വഴക്ക് നടന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ കുറച്ച് കാലം നീണ്ടുനിന്നു. ഇന്ന് പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് രണ്ട് പേരും ജീവിതത്തില്‍ രണ്ട് ദിശയിലാണ്. അച്ഛനൊപ്പം കഴിയുന്ന മകള്‍ തേജാലക്ഷ്മി ഇടയ്ക്കിടെ അമ്മയെ കാണാന്‍ എത്താറുണ്ട്. ഉര്‍വശിയുമായുള്ള വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തന്നെ മാനസികമായി ബാധിച്ചതനെക്കുറിച്ച് മനോജ് കെ ജയന്‍ മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. നടന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ജീവിതത്തിലെ ചില താളപ്പിഴകള്‍ എന്റെ തന്നെ തീരുമാനം കൊണ്ട് സംഭവിച്ചതാണ്.…
Read More » -
Kerala
പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കര്‍ നിര്‍ബന്ധം;114 സ്ഥാപനങ്ങള്‍ക്ക് പിഴ
തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തിയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ ഇല്ലെന്ന് കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് നടപടി. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്.
Read More » -
Crime
കട്ടിങ് പ്ലയര്‍ കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പിഴുതെടുത്തു, വൃഷ്ണങ്ങള്‍ ചതച്ചു; യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെതിരേ കേസ്
ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളോട് കൊടുംക്രൂരത കാട്ടിയ യുവ ഐപിഎസുകാരനും കീഴുദ്യോഗസ്ഥര്‍ക്കുമെതിരെ നാല് കേസുകള്‍. കട്ടിങ് പ്ലയര്‍ കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പിഴുതെടുത്ത അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബല്‍വീര്‍ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ മുന്‍ ഇന്‍സ്പെക്ടര്‍ രാജകുമാരി, കോണ്‍സ്റ്റബിള്‍മാരായ രാമലിംഗം, ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ജമീന്‍ സിങ്കംപട്ടിയിലെ സൂര്യ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പൊലീസിന്റെ നടപടി. കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനില്‍ വച്ച് താന്‍ അനുഭവിച്ച കസ്റ്റഡി പീഡനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 323, 324, 326, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഎസ്പി ബല്‍വീര്‍ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം ബല്‍വീര്‍ സിങ് കട്ടിങ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും വൃഷണം ചതച്ചുവെന്നും ആരോപിച്ച് സൂര്യയടക്കം 10 യുവാക്കളാണ് പരാതി…
Read More » -
India
ബ്രഹ്‌മോസ് മിസൈലുകളുടെ വില്‍പ്പനയ്ക്ക് ഇന്ത്യ; മാര്‍ച്ചില്‍ കയറ്റുമതി തുടങ്ങും
ന്യൂഡല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. മാര്‍ച്ച് മാസത്തോടെ കയറ്റുമതി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) ചെയര്‍മാന്‍ ഡോ. സമീര്‍ വി കാമത്ത് പറഞ്ഞു. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മിച്ചത്. കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ബ്രഹ്‌മോസ് മിസൈല്‍ തൊടുക്കാനാകും. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ വില്‍ക്കുക. അടുത്ത പത്തു ദിവസത്തിനുള്ളില്‍ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങുമെന്നും സമീര്‍ വി കാമത്ത് പറഞ്ഞു. മാര്‍ച്ചു മാസത്തോടെ ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് മിസൈലുകള്‍ നല്‍കാനാകും. മറ്റു രാജ്യങ്ങളില്‍ നിന്നും മിസൈല്‍ വേണമെന്ന ആവശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ ആയുധ സംവിധാനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സേനയുടെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ വ്യക്തമാക്കി.
Read More »
