ചെന്നൈ:ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി.
ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
‘കളിയൂഞ്ഞാല്‍’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.