IndiaNEWS

മസ്ജിദിലേക്ക് അതിക്രമിച്ച്‌ കടന്ന് കാവിക്കൊടി കെട്ടി; സംഭവം ഉത്തർപ്രദേശിലെ ആഗ്രയിൽ

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍  മസ്ജിദിന്റെ മിനാരങ്ങളിലും പള്ളിയുടെ അകത്തുമായി അതിക്രമിച്ച്‌ കയറി കാവിക്കൊടി കെട്ടി സംഘപരിവാർ അനുയായികൾ.

ബില്ലോച്ച്‌പുരയിലെ ദിവാന്‍ ജി കി ബീഗം ഷാഹി മസ്ജിദിലേക്ക് 500ലധികം ആളുകള്‍ ലാത്തികളും വടികളുമായി ബലപ്രയോഗത്തിലൂടെ കടന്നുവെന്നാണ് കാവിക്കൊടി കെട്ടിയത്.

പള്ളിക്കകത്തും സമീപ പ്രദേശങ്ങളിലുമായി സംഘപരിവാറിന്റെ അനുയായികള്‍ പൂര്‍ണമായും അരാജകത്വം സൃഷ്ടിച്ചുവെന്ന് പള്ളിയുടെ പരിപാലകനായ സാഹിര്‍ ഉദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളിയുടെ മിനാരങ്ങളിലും ചുവരുകളിലും അകത്തളങ്ങളിലും കാവി പതാകകള്‍ ഉയര്‍ത്തി സാമൂഹിക വിരുദ്ധര്‍ പള്ളിയെ അപമാനിച്ചുവെന്ന് സാഹിര്‍ ഉദ്ദീന്‍ ചൂണ്ടിക്കാട്ടി.

Signature-ad

അക്രമികള്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും പള്ളിയുടെ ഉള്‍വശത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയെന്നും സാഹിര്‍ ഉദ്ദീന്‍ പറഞ്ഞു. മതപരമായ വിദ്വേഷം പുലമ്ബിക്കൊണ്ട് മാന്യമല്ലാത്ത ഭാഷയിലാണ് അക്രമികള്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മസ്ജിദിലേക്ക് അതിക്രമിച്ച്‌ കടന്നത്.

 ജനുവരി 21ന് മധ്യപ്രദേശിലെ ജാംബുവയിലെ ക്രൈസ്തവ ചര്‍ച്ചുകള്‍ക്ക് നേരെയും സംഘപരിവാർ ആക്രമണം നടന്നിരുന്നു. 4 ചര്‍ച്ചുകളില്‍ അതിക്രമിച്ചുകയറിയ 50 പേരടങ്ങുന്ന ഹിന്ദുത്വ സംഘം കുരിശിന് മുകളില്‍ കാവിക്കൊടികള്‍ കെട്ടുകയുണ്ടായി.

ദാംദല്ലെ, ധംനിനാഥ്, ഉഭയ്‌റാവു എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് അക്രമമുണ്ടായത്. മാതാ സുലേയിലെ സി.എസ്.ഐ ചര്‍ച്ചിലും കൊടി കെട്ടിയിരുന്നു.

Back to top button
error: