Month: January 2024
-
Kerala
മുന്‍ നഗരസഭാധ്യക്ഷയുടെ വോട്ട് അസാധു; പിറവത്ത് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം
എറണാകുളം: പിറവം നഗരസഭയിലെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. നറുക്കെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ജിന്‍സി രാജു വിജയിച്ചു. രാവിലെ നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നഗരസഭ മുന്‍ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു. ഇതേതുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്. ഇടതുമുന്നണിയിലെ മുന്‍ധാരണ പ്രകാരമാണ് ഏലിയാമ്മ ഫിലിപ്പ് രാജിവെച്ചത്. ഇരുപത്തി രണ്ടാം ഡിവിഷനില്‍ നിന്നും വിജയിച്ച അഡ്വ. ജൂലി സാബുവായിരുന്നു എല്‍ഡിഎഫിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി. 27 അംഗങ്ങളുള്ള പിറവം നഗരസഭയില്‍ എല്‍ഡിഎഫിന് 14 ഉം, യുഡിഎഫിന് 13 ഉം കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്.
Read More » -
Kerala
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ‘റോബിന്‍’ ഗിരീഷിനെതിരേ പരാതിയുമായി എം.വി.ഡി. ഉദ്യോഗസ്ഥര്‍
പത്തനംതിട്ട: റോബിന്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്.പി. ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന റോബിന്‍ എന്ന സ്വകാര്യ ബസിന്റെ നടത്തിപ്പുകാരനും കേരള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം 2023-ന്റെ അവസാനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. നിയമലംഘനം ആരോപിച്ച് കേരളത്തിലേയും തമിഴ്നാട്ടിലേയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോടതി വിധി എതിരായതിനാല്‍ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോള്‍ ഈ വധഭീഷണി ആരോപണം ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ഗിരീഷ് പറയുന്നത്. എസ്.പി. ഓഫീസില്‍ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിച്ചത്. റോബിന്‍ ബസ് നാളെ മുതല്‍ അടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം…
Read More » -
Kerala
2 ലക്ഷം രൂപ പ്രതിഫലം; ആരാച്ചാർക്കായുള്ള ഇന്റർവ്യൂവിന് എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരും വരെ
തിരുവനന്തപുരം: നാല് ജയിലുകളില്‍ വധശിക്ഷ കാത്ത് 37പേരുണ്ടെങ്കിലും കേരളത്തില്‍ ആരാച്ചാരന്മാരെ കിട്ടാനില്ല.കേരളത്തില്‍ ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുൻപാണ്. ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. പൂജപ്പുര സെൻട്രല്‍ ജയിലില്‍ 1979ല്‍ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവില്‍ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രല്‍ ജയിലുകളിലും വിയ്യൂർ അതിസുരക്ഷാജയിലിലുമാണ് വധശിക്ഷ കിട്ടിയവരെ പാർപ്പിക്കുക. തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരില്‍ രണ്ടും പൂജപ്പുരയില്‍ ഒന്നും കഴുമരങ്ങളുണ്ട്. രണ്ടിടത്തുമായി ഇതുവരെ 26പേരെ തൂക്കിക്കൊന്നിട്ടുണ്ട്. നിലവില്‍ ഒറ്റ ജയിലിലും ആരാച്ചാർമാരില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാല്‍ 2 ലക്ഷം രൂപ പ്രതിഫലം നല്‍കി ആരാച്ചാരെ നിയമിക്കും. നേരത്തേ ആരാച്ചാർക്കായി ഇന്റർവ്യൂ നടത്തിയപ്പോള്‍ എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരുമെല്ലാം പങ്കെടുത്തിരുന്നു.എന്നാൽ ആർക്കും ‘സെലക്ഷൻ ‘ കിട്ടിയില്ല.
Read More » -
India
അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കി; മോദി സർക്കാരിന്റെ ‘ഐതിഹാസിക നേട്ടങ്ങൾ ‘ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളില്‍ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകള്‍ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നല്‍കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Read More » -
India
ബി.ജെ.പിയെ പുറത്താക്കാൻ നേതൃത്വം നല്‍കും: യെച്ചൂരി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സി.പി.എം ജനാല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം വിളപ്പില്‍ശാല ഇ.എം.എസ് അക്കാഡമിയിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. കേരളത്തില്‍ എല്‍.ഡി.എഫും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. ബി. ജെ. പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. തമിഴ്നാട്ടില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര മുന്നണിയാണ്. ബീഹാറില്‍ നിതീഷ് കുമാർ ഒഴിച്ചുള്ള മഹാഗഡ്ബന്ധൻ സഖ്യം നിലവിലുണ്ട്. ബി.ജെ.പിയെ പുറത്താക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇതെല്ലാം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇന്ത്യസഖ്യത്തിന് പൊതു സ്ഥാനാർഥികളുണ്ടാകും. കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് സാദ്ധ്യമാകില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാലാകണമെന്നില്ല. ബീഹാറിലെ സംഭവവികാസങ്ങള്‍ക്ക് ഏക ഉത്തരവാദി നിതീഷ് കുമാർ മാത്രമാണ്. ഇ.ഡിയെ ഉപയോഗിച്ച് ജനാധിപത്യ കുരുതിയാണ് ബി.ജെ.പി നടത്തുന്നത്. 2019നുശേഷം 5500ല്‍പ്പരം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് 23% മാത്രമാണ്.…
Read More » -
Kerala
മഞ്ഞ് വേഗം ശമിച്ചു, ഇനി കാറ്റും വീശില്ല; കേരളത്തെ കാത്തിരിക്കുന്നത് ഇതുവരെ കാണാത്ത കൊടുംവേനല്‍
തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാട് എരിമയൂരില്‍ രേഖപ്പെടുത്തിയ 40 ഡിഗ്രി സെല്‍ഷ്യസ് വേനല്‍ച്ചൂട്, വരും ദിവസങ്ങളില്‍ തൃശൂരിലും അനുഭവപ്പെട്ടേക്കുമെന്ന് വിദഗ്ദ്ധര്‍. ഇപ്പോള്‍ അനുഭവപ്പെടുന്ന കാറ്റ് അടുത്തയാഴ്ചയോടെ ഇല്ലാതാകുകയും രാവിലെ അനുഭവപ്പെടാറുളള മഞ്ഞ് തീരെ കുറയുകയും ചെയ്യുന്നതോടെയാണിത്. ഏതാനും വര്‍ഷങ്ങളായി വേനല്‍ നേരത്തെ എത്തുന്നുണ്ട്. പെട്ടെന്ന് കാലാവസ്ഥാമാറ്റവും സംഭവിക്കുന്നുണ്ട്. അതിനാല്‍ ചൂട് പെട്ടെന്ന് ഉയരാനിടയാകും. തീരപ്രദേശങ്ങളില്‍ ഹ്യുമിഡിറ്റി കൂടുന്നുമുണ്ട്. ശരീരത്തിന്റെ വിയര്‍പ്പ് ബാഷ്പീകരിച്ച് പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുകയും 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമ്പോള്‍ തന്നെ 40 ഡിഗ്രിയുടെ ചൂട് അനുഭവപ്പെടുകയും ചെയ്യും. 2020ല്‍ 40 ഡിഗ്രിയായിരുന്നു വെളളാനിക്കരയില്‍ ഏപ്രിലില്‍ അനുഭവപ്പെട്ടത്. ഈയാണ്ടില്‍ അത് ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാമെന്നാണ് കാലാവസ്ഥാഗവേഷകരുടെ നിഗമനം. കഴിഞ്ഞ വര്‍ഷം പ്രാദേശികമായി കഴിഞ്ഞദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടുമാസങ്ങളിലായി മുന്‍കാലങ്ങളേക്കാള്‍ വ്യാപകമായി കാറ്റുവീശി. പാലക്കാട് ചുരം കടന്നെത്തുന്ന വരണ്ട കാറ്റില്‍ ജലക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങളില്‍ വെള്ളം കുറഞ്ഞു. ഡാമുകളിലെ ജലനിരപ്പും പെട്ടെന്ന് താഴ്ന്നു. ഇനി…
Read More » -
LIFE
”പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോള്‍ രണ്ടിനെയും വെടിവെച്ച് കൊല്ലണമെന്ന് തോന്നി; അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും”
മലയാളികള്‍ക്ക് സുപരിചിതമാണ് ആര്യ ബഡായി. പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും ആര്യ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അന്നത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആര്യ. താരത്തിന്റെ വാക്കുകള്‍ ഇതാണ്, ഇന്ന് ആലോചിക്കുമ്പോള്‍ പങ്കാളി തന്നെ ഒഴിവാക്കാന്‍ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയില്‍ പോകാന്‍ എന്നെ ഏറ്റവും കൂടുതല്‍ പുഷ് ചെയ്തതും സപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും ഉണ്ടാവില്ല. ആ സമയം ഉപയോഗിച്ച് അകന്ന് പോകാനുള്ള പ്ലാന്‍ ആയിരുന്നോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പക്ഷെ അതൊരു സാധ്യതയാണെന്നും ആര്യ പറയുന്നു. ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം പങ്കാളി കോളെടുക്കാതിരുന്ന സമയത്തെക്കുറിച്ചും ആര്യ ഓര്‍ത്തു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ…
Read More » -
Kerala
ബില്ലടച്ചിട്ടും വെള്ളംകുടി മുട്ടിച്ചു; ജല അതോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റിയുടെ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കൃത്യമായി ബില്‍ തുക നല്‍കിയിട്ടും വെള്ളം നല്‍കാത്ത വാട്ടര്‍ അതോറിറ്റി, മുടക്കമില്ലാതെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തേണ്ടതും കൂടാതെ 65,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കണമെന്ന് ഡി.ബി ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നല്‍കി. എറണാകുളം മരട് സ്വദേശി ഡോ. മറിയാമ്മ അനില്‍ കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതല്‍ ജനുവരി 2019 വാട്ടര്‍ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും…
Read More » -
India
മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ ജാഗ്രതൈ! ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു, വില കുറയും
മുംബൈ: മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, ലെന്‍സ്, പിന്‍ഭാഗത്തെ കവര്‍, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച വിവിധ പാര്‍ട്സുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്. സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും അയല്‍ രാജ്യങ്ങളായ ചൈന, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള മത്സരം നേരിടുന്നതിനും ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രീമിയം മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില്‍ പ്രീമിയം സെഗ്മെന്റിലെ ഫോണുകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ…
Read More » -
NEWS
അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 14 വര്‍ഷം തടവ്; 10 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
ഇസ്ലാമാബാദ്: തോഷാഖാന അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കി. 78.7 കോടി പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരുന്ന 2018-22 കാലത്തു വിദേശത്ത്‌നിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാന്‍ രൂപ വിലവരുന്ന സമ്മാനങ്ങള്‍ കുറഞ്ഞവിലയ്ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലേലത്തില്‍ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാല്‍ ഖജനാവ് എന്നാണ് അര്‍ഥം. രഹസ്യസ്വഭാവമുളളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ പരസ്യമാക്കിയ കേസില്‍ ഇമ്രാന്‍ഖാനെ ഇന്നലെ 10 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തോഷാഖാന കേസില്‍ കോടതിവിധി വരുന്നത്. ഇമ്രാന് പുറമെ മുന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്കും കോടതി ഇന്നലെ പത്ത് വര്‍ഷം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ ജയിലിലാണ്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന…
Read More »