CareersTRENDING

1,12,000 രൂപ വരെ ശമ്പളം; എൻഐയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍

ദേശീയ അന്വേഷണ ഏജൻസിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്പെക്ടർ മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വരെയുള്ള നിരവധി തസ്തികകളിലാണ് എൻഐഎ റിക്രൂട്ട്മെൻറ് നടത്തുന്നത്.

താത്പര്യമുള്ളവർക്ക് എൻഐഎയുടെ വെബ്സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷ സമർപ്പിക്കാം.അവസാന തീയ്യതി 2024 ഫെബ്രുവരി 22 ആണ്.

Signature-ad

ഇതില്‍ 43 തസ്തികകള്‍ ഇൻസ്പെക്ടർ, 51 തസ്തികകള്‍ സബ് ഇൻസ്പെക്ടർ, 13 തസ്തികകള്‍ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, 12 തസ്തികകള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും സ്വീകരിക്കുക. ഇതിനായി എൻഐഎയുടെ ഔദ്യോഗിക വെബ്സൈറ്റ് nia.gov.in സന്ദർശിക്കുക.

 

ഇൻസ്പെക്ടർ തസ്തികയില്‍ 35,000 മുതല്‍ 1,12,000 രൂപ വരെയും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ തസ്തികയില്‍ 29,000 മുതല്‍ 92,300 രൂപ വരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 25,000 മുതല്‍ 81,000 രൂപ വരെയും വരെയാണ് ശമ്ബളം.

 

Back to top button
error: