റായ്പൂര്‍: സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി.
തന്റെ സര്‍ക്കാര്‍ അത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം അടുത്ത് തന്നെ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി അവർ അറിയും – വിഷ്ണു ദിയോ സായി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശീല്‍ ആനന്ദ് ശുക്‌ള രംഗത്തെത്തി.കോണ്‍ഗ്രസ് ഭരണകാലത്തും മുന്‍ ബിജെപി സര്‍ക്കാരുകളുടെ കാലത്തും നിര്‍മ്മിച്ച ക്രൈസ്തവ പള്ളികളുടെ എണ്ണം സംബന്ധിച്ച ധവള പത്രം പുറത്തിറക്കണമെന്ന് സുശീല്‍ ആനന്ദ് ശുക്‌ള ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി അനാവശ്യമായി മതപരിവര്‍ത്തനം പ്രശ്‌നമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.