IndiaNEWS

പഴനി ക്ഷേത്രത്തില്‍ അഹിന്ദുകള്‍ക്ക് പ്രവേശം അനുവദിക്കരുത്: മദ്രാസ് ഹൈക്കോടതി 

മധുര: പഴനി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി.

ഇത് സംബന്ധിച്ച്‌ തമിഴ്നാട് സർക്കാരിനും സംസ്ഥാന ഹിന്ദു മത- ചാരിറ്റബിള്‍ എൻഡോവ്‌മെൻ്റ് (എച്ച്‌ആർ ആൻഡ് സിഇ) വകുപ്പിനും കോടതി നിർദേശം നല്‍കി.

Signature-ad

 ക്ഷേത്രത്തിലെ കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ഉത്തരവ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തടസങ്ങളില്ലാതെ ആരാധന നടത്താൻ ഹിന്ദുക്കള്‍ക്ക് അവസരമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Back to top button
error: