മുംബൈ: ഏറ്റവും നീളം കൂടിയ കടല്‍പാലമെന്ന നിലയില്‍ ശ്രദ്ധ പിടിച്ച് പറ്റുന്ന ട്രാൻസ്ഹാർബർ ലിങ്കിലൂടെ സഞ്ചരിച്ച വാഹനങ്ങളില്‍ നിന്ന് ടോളായി ലഭിച്ചത് ഒമ്ബത് കോടി രൂപ.
ജനുവരി 13നും 28നും ഇടയിലുള്ള കണക്കാണിത്. നാലര ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നു പോയത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പാലമായ മുംബൈ അടല്‍സേതു ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജനുവരി 12നാണ് ഉദ്ഘാടനം ചെയ്തത്.
22 കിലോമീറ്റർ നീളമുള്ള പാലം തുറന്നതോടെ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറില്‍ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങയിട്ടുണ്ട്.
കടലില്‍ 16.50 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത.