KeralaNEWS

ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മകളെ പീഡിപ്പിച്ച മഞ്ചേരി സ്വദേശിക്ക് 88 വർഷം കഠിനതടവ്

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 49കാരനായ പിതാവിന് 88 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച്‌ കോടതി.

മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മിയാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. 2010ല്‍ അതിജീവിത ഒന്നാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്.

Signature-ad

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.എം. സജിനി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ റസിയ ബംഗാളത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Back to top button
error: