KeralaNEWS

സൈഡ് മിറര്‍ പൊട്ടിയെന്ന് ആരോപിച്ച്‌ സ്വിഫ്റ്റ് ബസിന്റെ റിയര്‍വ്യൂ അഴിച്ചെടുത്ത് ലോറിക്കാര്‍

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് തട്ടി സൈഡ് മിറർ പൊട്ടിയെന്ന് ആരോപിച്ച്‌ സ്വിഫ്റ്റ് ബസിന്റെ റിയർവ്യൂ അഴിച്ചെടുത്ത് ലോറി ജീവനക്കാർ.

ജീവനക്കാർ നോക്കി നില്‍ക്കെയാണ്  സംഭവം നടന്നത്.സംഭവത്തില്‍ ബസ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

 ലോറി ജീവനക്കാർ തന്നെ സംഭവം ചിത്രീകരിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ഇത് വൈറലാകുകയും ചെയ്തതോടെയാണ് കെഎസ്‌ആർടിസി നടപടിക്കൊരുങ്ങുന്നത്. ലോറി ജീവനക്കാർക്ക് എതിരെ കേസ് കൊടുക്കാനും സാധ്യതയുണ്ട്.

Signature-ad

വിഷയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇലക്‌ട്രിക് ബസ് വിവാദത്തില്‍ പ്രതിരോധത്തിലായ ഗണേശ് കുമാർ തല്ക്കാലം വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് സൂചന. നിലവില്‍ വിഷയത്തില്‍ നിർദ്ദേശമൊന്നും മന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല. വിഷയത്തില്‍ വിശദ അന്വേഷണം നടന്നേക്കും. മൂകാംബിക ബസിലാണ് സംഭവം നടന്നത്.

കോട്ടയം മൂകാംബിക റൂട്ടില്‍ ഓടുന്ന സ്വിഫ്റ്റ് സീറ്റർ ബസ് ഉടുപ്പിയില്‍ വെച്ച്‌ ലോറിയുടെ സൈഡ് മിററില്‍ തട്ടിയെന്നും തുടർന്ന് പിന്തുടർന്ന് പിടികൂടിയെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ആരോപിക്കുന്നത്.ലോറിജീവനക്കാർ കണ്ണാടി അഴിച്ചെടുക്കുന്നതും സ്വിഫ്റ്റ് ജീവനക്കാർ ഇത് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പൊട്ടിയ ഗ്ലാസ്സിന്റെ പണം ആവശ്യപ്പെട്ടിട്ടും ജീവനക്കാർ നല്‍കാതിരുന്നത് കൊണ്ടാണ് ഗ്ളാസ് അഴിച്ചെടുത്തത് എന്നാണ് ലോറിക്കാർ നൽകുന്ന വിശദീകരണം.

Back to top button
error: