NEWSPravasi

ജിദ്ദ കോർണിഷിൽ തീരത്തേക്ക് അടിച്ചുകയറി കൂറ്റൻ തിരമാലകൾ; ജാഗ്രതാ നിർദ്ദേശം 

ജിദ്ദ: സൗദിയിലെ ജിദ്ദ കോർണിഷിൽ തീരത്തേക്ക് അടിച്ചുകയറി കൂറ്റൻ തിരമാലകൾ.സുനാമിയെ അനുസ്മരിക്കും  വിധം വലിയ ഉയരത്തില്‍  തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുകയായിരുന്നു.

രണ്ടര മീറ്ററിലധികം കടല്‍ തിരമാലകള്‍ ഉയർന്നതായാണ് റിപ്പോർട്ട്. ഹയ്യ് ശാത്വിഅ് രണ്ടിന് മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതല്‍ വെള്ളം കയറിയത്.

മുൻകരുതലായി ട്രാഫിക് വകുപ്പ് പ്രദേശത്തേക്കുള്ള ഗതാഗതത്തിന് താല്‍കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Signature-ad

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ നഗരത്തിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും തീരപ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും വെള്ളം നിറഞ്ഞ തെരുവുകളിലൂടെ യാത്ര ചെയ്യരുതെന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. ചില മേലഖയില്‍ കാലാവസ്ഥ മാറ്റമുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് മീൻപിടുത്തക്കാരോടും ഉല്ലാസത്തിനെത്തുന്നവരോടും ബോർഡർ ഗാർഡും ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: