KeralaNEWS

പാലക്കാട്ട് 65-കാരിയെ ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

പാലക്കാട്: കോട്ടായിയില്‍ ഭർത്താവ് ഭാര്യയെ തലക്കടിച്ച്‌ കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടി (65)യാണ് കൊല്ലപ്പെട്ടത്.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറകുപയോഗിച്ച്‌ വേശുക്കുട്ടിയുടെ തലക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് വേശുക്കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Signature-ad

 

വേശുക്കുട്ടിയും ഭർത്താവ് വേലായുധനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 2 ആണ്‍മക്കള്‍ സമീപത്തുതന്നെ വേറെ വീടുകളിലാണ് താമസം. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം .

Back to top button
error: