Month: January 2024

  • Crime

    ഡോക്ടറുടെ വീട്ടില്‍ നിന്നും 90 പവനും പണവും അടിച്ചുമാറ്റി; പഞ്ചാബിലെ ഭാര്യവീട്ടില്‍നിന്ന് മലയാളിയെ പൊക്കി

    ചെന്നൈ: നാഗര്‍കോവിലിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും പണവുമായി കടന്ന മലയാളി പഞ്ചാബില്‍ പിടിയില്‍. ബാലരാമപുരം, നരുവാമൂട്, വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ ഡോ. കലൈകുമാറിന്റെ നാഗര്‍കോവില്‍ പ്ലസന്റ് നഗറിലെ വീട്ടില്‍ കഴിഞ്ഞ ഏഴിനാണ് മോഷണം നടന്നത്. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി പഞ്ചാബിലുണ്ടെന്ന് വിവരം കിട്ടി. ഇയാളില്‍ നിന്ന് മുഴുവന്‍ സ്വര്‍ണവും പണവും പിടിച്ചെടുത്തു. ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിനിയാണ്. ഓഹരി വിപണിയില്‍ വന്‍തുക നഷ്ടമായതിനെ തുടര്‍ന്നാണ് ഇയാള്‍ മോഷണം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി ജില്ലയില്‍ മറ്റ് നാല് കവര്‍ച്ചക്കേസുകളില്‍ കൂടി ആദിത് പ്രതിയാെണന്നും പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കേരളത്തിന് രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകൾ കൂടി; ബെംഗളൂരു – എറണാകുളം, ചെന്നൈ -കോട്ടയം റൂട്ടുകളിലെന്ന് സൂചന

    കോട്ടയം: ഇന്ത്യൻ റെയില്‍വേ ഈ വർഷം 60 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരിക്കും ഈ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍  സർവീസ് നടത്തുക.2023 ല്‍ മാത്രം 34 വന്ദേ ഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി റെയില്‍വേ പുറത്തിറക്കിയത്. പുതിയ സർവീസുകളിൽ രണ്ടെണ്ണം കേരളത്തിനായിരിക്കുമെന്നാണ് റിപ്പോർട്ട്.ചെന്നൈ- കോട്ടയം റൂട്ടിലും ബാംഗ്ലൂർ- എറണാകുളം റൂട്ടിലുമായിരിക്കും ഇവ സർവീസ് നടത്തുക.ഇതിൽ ചെന്നൈ -കോട്ടയം ശബരിമല സ്പെഷലായി സർവീസ് നടത്തിയിരുന്ന ട്രെയിനാണ്.നിലവിൽ സർവീസ് നടത്തുന്നില്ലെങ്കിലും ഇത് റൂട്ടിൽ സ്ഥിരപ്പെടുത്താനാണ് നീക്കം. വന്ദേ ഭാരത് എക്‌സ്‌പ്രസ് ലാഭത്തിൽ സർവീസ് നടത്താൻ കഴിയുന്ന 30 റൂട്ടുകൾ റെയില്‍വേ കണ്ടെത്തിയിട്ടുണ്ട്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബീഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്.ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം…

    Read More »
  • Crime

    ഉണ്ണി വ്‌ളോഗ്‌സിനെ ജാതീയമായി അധിക്ഷേപിച്ചു, വധഭീഷണി മുഴക്കി: സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്

    കൊച്ചി: യൂട്യൂബര്‍ ഉണ്ണി വ്‌ളോഗിനെ ജാതിപരമായി അധിക്ഷേപിച്ച കേസില്‍ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരില്‍ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്. രാസ്ത സിനിമയേക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു എന്നാരോപിച്ച് സംവിധായകന്‍ ‘ഉണ്ണി വ്‌ളോഗ്‌സ്’ എന്ന് അറിയപ്പെടുന്ന ഉണ്ണികൃഷ്ണനെ ഫോണില്‍ വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടതിനു പിന്നാലെയാണ് അനീഷ് അന്‍വര്‍ക്കെതിരെ കേസ് എടുത്തത്. ജനുവരിയിലാണ് രാസ്ത റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്നു തന്നെ ഉണ്ണി വ്‌ലോഗ്‌സ് റിവ്യൂ ചെയ്തു. പിറ്റേദിവസം അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിടുകയായിരുന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത…

    Read More »
  • Crime

    കോഴിക്കോട്ട് കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയില്‍

    കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയില്‍. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എം.വി.ഐ: വി.എ അബ്ദുല്‍ ജലീല്‍ ആണ് വിജിലന്‍സ് പിടിയിലായത്.അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്. ഫറോക്കില്‍ പുക പരിശോധനാകേന്ദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.വി.ഐയെ കുടുക്കിയത്. പുക പരിശോധനാകേന്ദ്രം നടത്തിപ്പുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പരാതിക്കാരന്‍ പണം കൈമാറി. ഇയാള്‍ക്കൊപ്പമുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയെന്ന് മനസിലാക്കിയ അബ്ദുല്‍ ജലീല്‍ പണം ചാക്കില്‍ക്കെട്ടി വീടിന് പിന്നിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഉദ്യോഗസ്ഥര്‍ പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

    Read More »
  • Social Media

    സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എന്നെ വിളിച്ചില്ല; ചടങ്ങിൽ പങ്കെടുത്തവർ ഇഡിയെ പേടിച്ചിട്ട്: ശാന്തിവിള ദിനേശ് 

    മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല, പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു; ഇഡിയെ പേടിച്ചിട്ടാവാം : ശാന്തിവിള ദിനേശ്  തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വൻ താരനിരയായിരുന്നു അണിനിരന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രാധനമന്ത്രിയടക്കം അതിഥിയായി പങ്കെടുത്തിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി സിനിമ സാംസ്കാരിക മേഖലയില്‍നിന്നുള്ളവർക്ക് പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരുപക്ഷേ സുരേഷ് ഗോപിയെ കുറിച്ച്‌ മോശം പറഞ്ഞത് കൂടി കൊണ്ടാകാം തന്നെ ക്ഷണിക്കാതിരുന്നതെന്ന് ശാന്തിവിള പറയുന്നു. ‘ ഇന്ത്യൻ പ്രധാനമന്ത്രി വരെ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹമാണ് അടുത്തിടെ നടന്നത്. ഭാഗ്യ ഭാഗ്യവതിയാണ്. കാരണം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് ഒരു മുൻ എംപിയുടെ മകളുടെ കല്യാണത്തിന്…

    Read More »
  • Crime

    അമ്മയെ കെട്ടിയിട്ട് കത്തിച്ചു കൊന്ന സംഭവം: പ്രതി ലഹരിക്കടിമ, സ്ഥിരം പ്രശ്നക്കാരന്‍

    തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ കെട്ടിയിട്ട് തീയിട്ട് കൊന്ന ആനപ്പാറ കാറ്റാടി എലിവാലന്‍കോണം സ്വദേശി മോസസ് ബിബിന്‍ ലഹരിക്കടിമയാണെന്നും സ്ഥിരം പ്രശ്‌നക്കാരനാണെന്നും ബന്ധുക്കളും നാട്ടുകാരും. രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കല്ലറ മദ്യലഹരിയില്‍ ഇയാള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇടയ്ക്ക് പീഡനക്കേസില്‍ ജയില്‍വാസത്തിനുശേഷം കൊല്ലം പാരിപ്പള്ളിയില്‍ ഇയാള്‍ ടാപ്പിങ് പണിക്ക് പോയി. കുറെ മാസങ്ങള്‍ക്കുശേഷം അവിടെയും പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുമെല്ലാം ഇയാള്‍ പലപ്പോഴായി നശിപ്പിച്ചിരുന്നു. ജനാലയില്‍നിന്ന് പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വില്‍ക്കും. വിറ്റുകിട്ടുന്ന തുകയ്ക്ക് ഇയാള്‍ മദ്യപിച്ചിരുന്നതായും പരിസരവാസികള്‍ പറയുന്നു. ഇടയ്ക്കിടെ അമ്മ നളിനിയെ ബിബിന്‍ മര്‍ദിക്കാറുണ്ടെന്നും നിലവിളികേട്ട് അവിടെ എത്തുന്നവരെ അയാള്‍ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

    Read More »
  • Crime

    ഉറങ്ങിക്കിടന്ന മനോരോഗിയായ ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

    പാലക്കാട്: കോട്ടായിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിറകു കൊള്ളി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടി (65)ആണ് മരിച്ചത്. ഭര്‍ത്താവ് വേലായുധനെ (72) കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വേശുക്കുട്ടിയെ കിടപ്പുമുറിയില്‍ വച്ച് വിറകുകൊള്ളി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ ഏഴോടെയാണ് സഹോദരന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ വേശുക്കുട്ടിയുടെ തലയില്‍ അടിക്കാന്‍ ഉപയോഗിച്ച വിറകുകൊള്ളി കണ്ടെടുത്തു. മുറ്റത്ത് രക്തക്കറ ഉണ്ടായിരുന്നു. ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം. വേലായുധനും വേശുക്കുട്ടിയും തമ്മില്‍ വഴക്കിടുക പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.  

    Read More »
  • Social Media

    യുവനടന്‍ പിന്മാറി, യക്ഷിക്കഥ ഹിറ്റാവില്ലെന്ന് നിര്‍മാതാക്കള്‍; ‘ആകാശഗംഗ’യുടെ 25 ാം വാര്‍ഷികത്തില്‍ അനുഭവക്കുറിപ്പുമായി വിനയന്‍

    സൂപ്പര്‍ഹിറ്റ് ചിത്രം ‘ആകാശഗംഗ’യുടെ 25ാം വാര്‍ഷികത്തില്‍ അനുഭവക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍. സിനിമയില്‍ യക്ഷിക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ യുവനടന്‍ പിന്മാറിയ കഥയും സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാവാതിരുന്നതിനാല്‍ സ്വയം നിര്‍മാതാവാകേണ്ടി വന്നതുമൊക്കെ ഓര്‍ത്തെടുത്താണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വീട് വയ്ക്കാനെടുത്ത ലോണ്‍ പോലും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതും വിനയന്‍ കുറിപ്പില്‍ പറയുന്നുണ്ട്. 1999 ജനുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ് കുറിപ്പിന്റെ പൂര്‍ണരൂപം: ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വര്‍ഷം തികയുന്നു.. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിര്‍മ്മാതാക്കള്‍ അന്നു പറഞ്ഞിരുന്നു.. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോള്‍ ഒടുവില്‍ സ്വയം നിര്‍മ്മാതാവിന്റെ കൂടി മേലങ്കി അണിയുവാന്‍ ഞാന്‍ തീരുമാനിച്ചു.. പ്രതികാര ദുര്‍ഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടന്‍ എന്ന രാജന്‍ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു…

    Read More »
  • India

    ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥിതി മോശം; പ്രതീക്ഷ കാത്തില്ലെന്ന് നിതീഷ് കുമാര്‍

    പട്ന: ബിഹാറില്‍ നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതായി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തത്. സാഹചര്യങ്ങള്‍ ശരിയായ ദിശയിലല്ല. അതിനാലാണ് രാജിവെച്ചത്. സംസ്ഥാനത്ത് പുതിയ സഖ്യം വരുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യ’ സഖ്യം പ്രതീക്ഷ കാത്തില്ല. ഒരുമിച്ച് പ്രവര്‍ത്തിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ച് ഇന്ത്യ മുന്നണി രൂപീകരിച്ചെങ്കിലും, മുന്നണി പ്രാവര്‍ത്തികമാക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇതു നാലാം തവണയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ ചേരി മാറുന്നത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാവിലെ ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി സര്‍ക്കാരിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയത്. രാജി സ്വീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. 243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 78 എംഎല്‍എമാരുണ്ട്.…

    Read More »
  • Crime

    വീട്ടുകാരെ ബോധം കെടുത്തി കവര്‍ച്ച: പ്രതിയായ നേപ്പാള്‍ സ്വദേശിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

    തിരുവനന്തപുരം: വര്‍ക്കല ഹരിഹരപുരത്ത് വീട്ടുകാരെ ബോധം കെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.മോഷണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച നേപ്പാള്‍ അജാന്‍ ജില്ലയില്‍ കൈവേലി ഗ്രാമത്തില്‍ റാംകുമാര്‍ (48) ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടി നല്‍കിയപ്പോഴോ, പോലീസ് കസ്റ്റഡിയിലോ പ്രതിക്ക് മര്‍ദനമേറ്റിരുന്നോയെന്ന് അന്വേഷിക്കും. മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. റാംകുമാറിന്റെ ശരീരത്തില്‍ പരിക്കുകളോ മുറിവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. ചൊവ്വാഴ്ച രാത്രി ഹരിഹരപുരത്ത് വീട്ടുകാര്‍ക്ക് ആഹാരത്തില്‍ ലഹരിപദാര്‍ഥം നല്‍കി ബോധംകെടുത്തി കവര്‍ച്ചനടത്തിയ കേസിലാണ് റാംകുമാര്‍ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് റാംകുമാറിനെ വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. വര്‍ക്കല തഹസില്‍ദാര്‍ അജിത് ജോയി, അഡീഷണല്‍ എസ്.പി. ആര്‍.പ്രതാപന്‍നായര്‍, വര്‍ക്കല എ.എസ്.പി. ദീപക്…

    Read More »
Back to top button
error: