KeralaNEWS

കൊല്ലത്ത് 22 കാരിയെ പീഡിപ്പിച്ച സ്വകാര്യബസ് കണ്ടക്ടർ പിടിയില്‍

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന 22 കാരിയെ പീഡിപ്പിച്ച സ്വകാര്യബസ് കണ്ടക്ടർ പിടിയില്‍. മടവൂർ വിളയ്ക്കാട് സ്വദേശി സജീർ (31) ആണ് പിടിയിലായത്.

ഇയാള്‍ ജോലിചെയ്യുന്ന ബസിലാണ് ബഡ്സ് സ്കൂള്‍ വിദ്യാർഥിനിയായ പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത്. കുട്ടിയോട് പ്രണയം നടിച്ച്‌ വർക്കല ബീച്ച്‌ കാട്ടിതരാം എന്ന് പ്രലോഭിപ്പിച്ചാണ് പ്രതി പീഡനം നടത്തിയത്.

പെണ്‍കുട്ടിയെ ബൈക്കില്‍ വർക്കലയില്‍ എത്തിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് വീട്ടുകാരും ബഡ്സ് സ്കൂള്‍ അധ്യാപകരും അന്വേഷിച്ചപ്പോളാണ് വിവരം പുറത്തറിഞ്ഞത്.

Signature-ad

ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Back to top button
error: