KeralaNEWS

കേന്ദ്രത്തിന്റെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്ന നിർദേശം കേരളം തള്ളി

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്ന നിർദേശം കേരളം തള്ളി.
പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.)യിൽ അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്നായിരുന്നു നിർദേശം.

ലൈഫിൽ വീടൊന്നിന് നാലുലക്ഷം രൂപയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ ഗ്രാമീണമേഖലയിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് പി.എം.എ.വൈ. വഴിയുള്ള കേന്ദ്രവിഹിതം. പാർപ്പിടപദ്ധതിയിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് എന്നരീതിയിൽ ലോഗോയും പദ്ധതിയും പേരും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

 

Signature-ad

സൗജന്യമായി നിർമിച്ചുനൽകിയ വീടെന്ന്‌ തിരിച്ചറിയാത്തതരത്തിൽ പദ്ധതിനിർവഹണം നടത്തണമെന്നാണ് നയമെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ, ലൈഫ് വീടുകളിൽ സംസ്ഥാനസർക്കാരിന്റെ പേരോ ലോഗോയും ഒന്നും ഉൾപ്പെടുത്താറില്ല. ഇക്കാരണത്താൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് സർക്കാർ.

 

കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പി.എം.എ.വൈ. ലോഗോ ഇല്ലെങ്കിൽ കേന്ദ്രവിഹിതം മുടങ്ങുമെന്നാണ് സൂചന.പി.എം.എ.വൈ. പദ്ധതിയുടെ പേരുപയോഗിച്ചില്ലെന്ന കാരണത്താൽ ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും കേന്ദ്രസർക്കാർ പണം തടഞ്ഞുവെച്ചിരുന്നു.

 

രണ്ടുമാസംമുമ്പാണ് ലൈഫ് വായ്പയുടെ വിവരങ്ങളും മാനദണ്ഡങ്ങളുമൊക്കെ അറിയിക്കാൻ അസാധാരണമായി എ.ജി. ആവശ്യപ്പെട്ടത്. കിഫ്ബിയിലും പെൻഷൻ കമ്പനിയിലും സമാനമായിരുന്നു എ.ജി.യുടെ ഇടപെടൽ. ലൈഫ് വായ്പയും പൊതുകടത്തിൽ വരുത്താനുള്ള നീക്കമെന്നാണ് ധനവകുപ്പിന്റെ സംശയം. അങ്ങനെ വന്നാൽ, ലൈഫ് പദ്ധതിയും പ്രതിസന്ധിയിൽ കുരുങ്ങും.

Back to top button
error: