Month: January 2024

  • India

    ബിഹാറില്‍ 60കാരിയെ കൂട്ടബലാത്സംഗം ചെയ്ത് സ്തനവും കഴുത്തും അറുത്ത് മാറ്റിയ നാലുപേര്‍ അറസ്റ്റില്‍

    പാറ്റ്ന : 60കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്തനവും കഴുത്തും അറുത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. ബിഹാറിലെ നവാഡയില്‍ ഡിസംബര്‍ 25നാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ഗയ ജില്ലയിലെ ജഹാന ഗ്രാമവാസിയായ സ്ത്രീയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സുനില്‍ യാദവ്, വിപിൻ യാദവ്, പിന്റു യാദവ്, നിരഞ്ജൻ യാദവ് എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി കാരു യാദവ് ഒളിവിലാണ്. ബന്ധുവിനെ കാണാൻ ഭര്‍ത്താവിനൊപ്പം നവാഡയില്‍ ട്രെയിനില്‍ എത്തിയതായിരുന്നു സ്ത്രീ. ഇവരെ റോഡരികില്‍ നിര്‍ത്തി ഭര്‍ത്താവ് അടുത്തുള്ള കടയില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാൻ പോയിരുന്നു. എന്നാല്‍, തിരിച്ചുവന്നപ്പോള്‍ ഭാര്യയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് ഭർത്താവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിറ്റേന്നാണ് വികൃതമാക്കപ്പെട്ട നിലയില്‍ ഖരീദി ബിഗ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതോടെ പ്രതികളിലൊരാളായ സുനില്‍ യാദവിനെ തിരിച്ചറിയുകയായിരുന്നു. സ്ത്രീയെ ബലമായി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം…

    Read More »
  • Kerala

    യുഎഇ സഹായത്തോടെ ഇടുക്കിയിൽ ടൂറിസം ടൗണ്‍ഷിപ്പ് 

    തൊടുപുഴ: ഇടുക്കിയില്‍ യുഎഇ സഹായത്തോടെ ടൂറിസം ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മൂന്നാറിലോ വാഗമണ്ണിലോ ടൗണ്‍ഷിപ്പ് സ്ഥാപിക്കാനാണ് നീക്കം. യുഎഇ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ ടൂറിസം ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 18 ന് യോഗം ചേർന്നിരുന്നു. പ്രിൻസിപ്പല്‍ സെക്രട്ടറി (റവന്യൂ) ലാൻഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അറിയിപ്പ് പ്രകാരം പദ്ധതിക്കായി വാഗമണിലോ മൂന്നാറിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സര്‍ക്കാര്‍ ലാൻഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. യുഎഇ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടൂറിസം ടൗണ്‍ഷിപ്പ് പദ്ധതിക്ക് അനുയോജ്യമായ സ്ഥലം വാഗമണിലോ മൂന്നാറിലോ ലഭ്യമാണോയെന്ന് പരിശോധിച്ച്‌ എത്രയും വേഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. വിഷയം ഇതുവരെ സര്‍ക്കാര്‍ പരസ്യമായി വ്യക്തമാക്കാത്തതിനാല്‍ യുഎഇ സര്‍ക്കാരിന്റെ കൃത്യമായ പങ്ക് വ്യക്തമല്ല. യു എ ഇ അംബാസഡര്‍ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം വന്നത്. യു എ ഇ ആസ്ഥാനമായുള്ള സ്വകാര്യ കമ്ബനിയുടെ കാക്കനാട്ടെ സംയോജിത ടൗണ്‍ഷിപ്പായി…

    Read More »
  • Movie

    മുഹമ്മദ് മുസ്തഫയുടെ പുതിയ സിനിമ നാളെചിത്രീകരണം ആരംഭിക്കും, സുരാജ് വെഞ്ഞാറമൂട് നായകൻ

        ‘കപ്പേള‘ എന്ന ചത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നാളെ (ബുധൻ) തിരുവനന്തപുരത്ത് തുടങ്ങും. തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ, കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നാണ് ഈ പുതു മുഖങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾക്ക് മതിയായ അവസരം നൽകാൻ കൂടി ശ്രമിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ. കേരളത്തിലെ പ്രമുഖ ചലച്ചിത നിർമ്മാണ വിതരണ സ്ഥാപനമായ എച്ച്.ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.…

    Read More »
  • Kerala

    കേരളത്തിൽ സില്‍വര്‍ലൈൻ വരില്ലെന്ന് വി. മുരളീധരൻ

    കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച്‌ ഒരു പുതിയ റെയിലും കേന്ദ്രം കൊണ്ടുവരില്ലെന്നും സില്‍വര്‍ ലൈനിന് ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയില്‍വേ നിലപാടില്‍ അത്ഭുതപ്പെടാനില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തില്‍ വേഗമേറിയ ട്രെയിൻ സര്‍വിസ് വന്ദേഭാരതിലൂടെ സാധിക്കുമെന്നും മറ്റൊന്നിന്റെ ആവശ്യം ഇപ്പോഴില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം കെ-റെയിലിന് സ്ഥലം വിട്ടുനല്‍കില്ലെന്ന ദക്ഷിണ റെയില്‍വേ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പദ്ധതി നടപ്പാക്കില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാകില്ലെന്നും ദക്ഷിണ റെയില്‍വേയുടെ തീരുമാനം കേന്ദ്രത്തിന് തിരുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    16 കാരിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പീഡിപ്പിച്ചു, അമ്മയുടെ സുഹൃത്തും ബന്ധുവുമായ വടകര സ്വദേശി സി കെ സത്യൻ എന്ന മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

         പറശ്ശിനിക്കടവിലെ ലോഡ്ജില്‍ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തും ബന്ധുവുമായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി കെ സത്യൻ എന്ന. 55കാരനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാതാവിനും അകന്ന ബന്ധുവിനുമൊപ്പം പറശിനിക്കടവില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചത്. ഞായറാഴ്ച രാവിലെ മൂന്ന് പേര്‍ ഒരാളെ അക്രമിക്കുന്നത് കണ്ട് അവിടെ എത്തിയ പ്രദേശവാസികള്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. തന്നെ ബന്ധു പീഡിപ്പിക്കുന്ന വിവരം കാമുകനായ പാലക്കാടുകാരനെ പെണ്‍കുട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് കാമുകന്‍ സുഹൃത്തുക്കളുമായി പറശിനിക്കടവിലെത്തി പെണ്‍കുട്ടിയുടെ ബന്ധുവിനെ ആക്രമിച്ച രംഗമാണ് അവിടെ അരങ്ങേറിയത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ അമ്മ പിതാവുമായി ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിനെ പോക്‌സോ കേസ് ചുമത്തി തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശ്…

    Read More »
  • India

    പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോ

    തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ്‌ – റെയില്‍ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികള്‍ തമിഴ്‌നാട്ടിൽ മോദി ഉദ്ഘാടനം ചെയ്യും.അതേസമയം കേരളത്തിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസൻ സർവ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, തമിഴ്നാട്ടിൽ മറ്റ് വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. ശേഷം ലക്ഷദ്വീപിലേക്ക് പോകുന്ന പ്രധാനമന്ത്രി 1150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അവിടെ…

    Read More »
  • Social Media

    കപ്പ വിഷമാണ്; തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള  കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തതിന് പിന്നിൽ

    പുതുവർഷം വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്. തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത. വാട്ടനായി കൃഷി ചെയ്യുന്ന കപ്പ  കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷം. ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം. ചികിത്സ കിട്ടിയാൽ ഉടനെ ജീവിതത്തിലേക്ക് മടങ്ങി വരും. സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊ ണ്ടുമൊക്കെ വിഷമുള്ളതാണെന്ന്. അച്ഛനില്ലാത്ത കുഞ്ഞുങ്ങളാണ്. അറിവുണ്ടാവില്ല. ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല. ആ  കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ഇൻഷുർ ചെയ്ത പശുക്കളായിരിക്ക ണേ എന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത്  കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 15 പശുക്കളാണ് ചത്തത്.മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.

    Read More »
  • NEWS

    സുനാമി ഭീതിയിൽ വീണ്ടും ലോകം ; ജപ്പാനിൽ മുന്നറിയിപ്പ് 

    ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. വടക്കൻ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയില്‍ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാൻ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്‌.കെ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാൻ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 33,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി. 2011നു ശേഷം ജപ്പാനിലെ ഏറ്റവും പ്രധാന സുനാമി മുന്നറിയിപ്പാണിത്. 2011ല്‍ 9.0 തീവ്രതയുള്ള ഭൂകന്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും 18,000 പേര്‍ കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവനിലയത്തിനു തകരാറുണ്ടാവുകയും…

    Read More »
  • Kerala

    പുതുവര്‍ഷത്തില്‍ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോര്‍പ്പറേഷൻ

    കൊച്ചി:പുതുവര്‍ഷത്തില്‍ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോര്‍പ്പറേഷൻ. കെഎസ്‌ഐഎൻസിക്ക് വേണ്ടി നിര്‍മ്മിച്ച പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജും ലക്ഷ്മി ആസിഡ് ബാര്‍ജിൻ്റെയും പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. സംസ്ഥാന കോസ്റ്റല്‍ ഷിപ്പിംഗ് & ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കേരള ഷിപ്പിംഗ് നാവിഗേഷൻ കോര്‍പ്പറേഷനു വേണ്ടിയാണ് പൊസൈഡണ്‍ എന്ന ഓയില് ടാങ്കര്‍ ബാര്‍ജും ലക്ഷ്മി എന്ന ആസിഡ് ബാര്‍ജും നിര്‍മ്മിച്ചത്. 1400 എംറ്റി ശേഷിയുള്ള പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജ് നിര്‍മ്മിക്കാൻ 15.34 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 12.32 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 3.02 കോടി രൂപ കമ്ബനിയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഗോവ വിജയ് മറൈൻ ഷിപ്പ് യാര്‍ഡില്‍ വച്ചാണ് ഓയില്‍ ടാങ്കര്‍ ബാര്‍ജ് നിര്‍മ്മിച്ചത്. കെഎസ്‌ഐഎൻസിയുടെ സ്വന്തം യാര്‍ഡിലാണ് ലക്ഷ്മി എന്ന ആസിഡ് ബാര്‍ജ് നിര്‍മ്മിച്ചത്. 300 എംറ്റി ആണ് ആസിഡ് ബാര്‍ജ്ജിന്റെ ശേഷി. ബാര്‍ജുകളുടെ…

    Read More »
  • Kerala

    രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം; ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ നിരങ്ങേണ്ട സേവനങ്ങളെല്ലാം വിരല്‍ തുമ്ബില്‍

    തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈൻ വഴി ലഭിക്കുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റുവെയര്‍ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ എന്നതാണ് കെ-സ്മാര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിലെ വിവധ മേഖലകളില്‍ പ്രയോജനപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ഉത്ഘാടന വേദിയില്‍ വെച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്  കെ-സ്മാര്‍ട്ട് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

    Read More »
Back to top button
error: