KeralaNEWS

പുതുവര്‍ഷത്തില്‍ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോര്‍പ്പറേഷൻ

കൊച്ചി:പുതുവര്‍ഷത്തില്‍ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോര്‍പ്പറേഷൻ. കെഎസ്‌ഐഎൻസിക്ക് വേണ്ടി നിര്‍മ്മിച്ച പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജും ലക്ഷ്മി ആസിഡ് ബാര്‍ജിൻ്റെയും പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

സംസ്ഥാന കോസ്റ്റല്‍ ഷിപ്പിംഗ് & ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കേരള ഷിപ്പിംഗ് നാവിഗേഷൻ കോര്‍പ്പറേഷനു വേണ്ടിയാണ് പൊസൈഡണ്‍ എന്ന ഓയില് ടാങ്കര്‍ ബാര്‍ജും ലക്ഷ്മി എന്ന ആസിഡ് ബാര്‍ജും നിര്‍മ്മിച്ചത്. 1400 എംറ്റി ശേഷിയുള്ള പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജ് നിര്‍മ്മിക്കാൻ 15.34 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 12.32 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 3.02 കോടി രൂപ കമ്ബനിയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.

Signature-ad

ഗോവ വിജയ് മറൈൻ ഷിപ്പ് യാര്‍ഡില്‍ വച്ചാണ് ഓയില്‍ ടാങ്കര്‍ ബാര്‍ജ് നിര്‍മ്മിച്ചത്. കെഎസ്‌ഐഎൻസിയുടെ സ്വന്തം യാര്‍ഡിലാണ് ലക്ഷ്മി എന്ന ആസിഡ് ബാര്‍ജ് നിര്‍മ്മിച്ചത്. 300 എംറ്റി ആണ് ആസിഡ് ബാര്‍ജ്ജിന്റെ ശേഷി. ബാര്‍ജുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായവരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

ചടങ്ങില്‍ നിയമ – വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യാനങ്ങളുടെ ഗണത്തില്‍ ഈ രണ്ടു ജല വാഹനങ്ങള്‍ കൂടി ചേരുമ്പോൾ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് ഇന്ധന വിതരണത്തിലൂടെയും വൻകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജലമാര്‍ഗ്ഗം ആസിഡ് നല്‍കുന്നതിലൂടെയും കമ്ബനിക്ക് അധിക വരുമാനം കണ്ടെത്തുവാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: