KeralaNEWS

യുഎഇ സഹായത്തോടെ ഇടുക്കിയിൽ ടൂറിസം ടൗണ്‍ഷിപ്പ് 

തൊടുപുഴ: ഇടുക്കിയില്‍ യുഎഇ സഹായത്തോടെ ടൂറിസം ടൗണ്‍ഷിപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മൂന്നാറിലോ വാഗമണ്ണിലോ ടൗണ്‍ഷിപ്പ് സ്ഥാപിക്കാനാണ് നീക്കം.

യുഎഇ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ ടൂറിസം ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 18 ന് യോഗം ചേർന്നിരുന്നു.

പ്രിൻസിപ്പല്‍ സെക്രട്ടറി (റവന്യൂ) ലാൻഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അറിയിപ്പ് പ്രകാരം പദ്ധതിക്കായി വാഗമണിലോ മൂന്നാറിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സര്‍ക്കാര്‍ ലാൻഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

Signature-ad

യുഎഇ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടൂറിസം ടൗണ്‍ഷിപ്പ് പദ്ധതിക്ക് അനുയോജ്യമായ സ്ഥലം വാഗമണിലോ മൂന്നാറിലോ ലഭ്യമാണോയെന്ന് പരിശോധിച്ച്‌ എത്രയും വേഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. വിഷയം ഇതുവരെ സര്‍ക്കാര്‍ പരസ്യമായി വ്യക്തമാക്കാത്തതിനാല്‍ യുഎഇ സര്‍ക്കാരിന്റെ കൃത്യമായ പങ്ക് വ്യക്തമല്ല. യു എ ഇ അംബാസഡര്‍ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം വന്നത്.

യു എ ഇ ആസ്ഥാനമായുള്ള സ്വകാര്യ കമ്ബനിയുടെ കാക്കനാട്ടെ സംയോജിത ടൗണ്‍ഷിപ്പായി പിന്നീട് മാറിയ കൊച്ചി സ്‌മാര്‍ട്ട്‌സിറ്റി  മാതൃകയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

Back to top button
error: