Month: January 2024

  • NEWS

    ഇസ്രായേലിനെ തകർക്കും; ചെങ്കടലില്‍  യുദ്ധകപ്പലിറക്കി ഇറാൻ

    ടെഹ്റാൻ: ഇസ്രായേലിന്റെ ഗാസ ആക്രമണം തുടരുന്നതിനിടെ  ചെങ്കടലില്‍  യുദ്ധകപ്പലിറക്കി ഇറാൻ. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അല്‍ബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുല്‍ മൻദബ് കടലിടുക്കിലൂടെ ചെങ്കടലില്‍ എത്തിയത്. ഇറാൻ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പല്‍ വിന്യസിച്ച വാര്‍ത്ത പുറത്തുവന്നത്. അതേസമയം ഫലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രായേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Read More »
  • Kerala

    തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി സി.പി.ഐയില്‍ ആശയക്കുഴപ്പം; വി.എസ് സുനില്‍കുമാര്‍ തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത

    തിരുവനന്തപുരം: ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി ആയതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് സി.പി.ഐയില്‍ ആശയക്കുഴപ്പം. തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍ മത്സരിക്കാനുള്ള സാധ്യത വര്‍ധിച്ചെങ്കിലും മാവേലിക്കര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളൊന്നും ഇതുവരെ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ല. പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടും സമീപകാലത്ത് ഒന്നും സി.പി.ഐ ജയിച്ച് കയറാത്ത ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം. പാര്‍ട്ടി സ്ഥാനാര്‍ഥിയേയും പൊതുസ്വതന്ത്രരേയും എല്ലാം കളത്തിലിറക്കിയിട്ടും ശശി തരൂരിന് മുന്നില്‍ വിജയക്കൊടി നാട്ടാന്‍ കഴിയാത്ത മണ്ഡലം. മുതിര്‍ന്ന നേതാവായ ബിനോയ് വിശ്വത്തെ ഇറക്കി ഇത്തവണ മത്സരം കടുപ്പിക്കാം എന്ന് കരുതിയിരുന്നപ്പോഴാണ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ ബിനോയ് സെക്രട്ടറിയുടെ കസേരയിലെത്തി, സംസ്ഥാന സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിവ് സി.പി.ഐക്കില്ല. നിനച്ചിരിക്കാതെ കിട്ടിയ സെക്രട്ടറി പദം ഒഴിഞ്ഞ് മത്സരത്തിനിറങ്ങാന്‍ ബിനോയ് വിശ്വം തയ്യാറാകാനും സാധ്യതയില്ല. പിന്നെയാര് എന്ന ചോദ്യമാണ് സി.പി.ഐയ്ക്കുള്ളിലുള്ളത്. ആനി രാജയുടെ പേര് നേരത്തെ ഉയര്‍ന്നു കേട്ടെങ്കിലും കാനം വിരുദ്ധ പക്ഷത്തായതുകൊണ്ട് അത്…

    Read More »
  • India

    ബാലസ്വരൂപനായി ശ്രീരാമചന്ദ്രന്‍! അയോധ്യയിലെ പ്രതിഷ്ഠാ വിഗ്രഹം തിരഞ്ഞെടുത്തു

    ബംഗളുരു: അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠ തിരഞ്ഞെടുത്തു. കര്‍ണാടകക്കാരനായ ശില്‍പ്പി യോഗിരാജ് അരുണ്‍ നിര്‍മ്മിച്ചെടുത്ത രാമവിഗ്രഹമാണ് പ്രതിഷ്ഠിക്കുക. ഇത് രാമന്റെ ബാലരൂപമാണ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചടങ്ങിനെത്തുന്നുണ്ട്. യോഗിരാജിനെ അഭിനന്ദിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തി. മൈസൂരുകാരനാണ് യോഗിരാജ്. ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായ വിവരം നേരത്തേ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിയായ ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര അറിയിച്ചിരുന്നു. അതിമനോഹരമാണ് ശില്‍പ്പമെന്ന് അദ്ദേഹം പറഞ്ഞു. ശില്‍പ്പം നമ്മോട് സംസാരിക്കുന്നതായി തോന്നും. നിരവധി ശില്‍പ്പങ്ങള്‍ക്കിടയില്‍ ഈ ശില്‍പ്പത്തിലേക്ക് നമ്മുടെ കണ്ണുകള്‍ അറിയാതെ പോയി ചേരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വയസ്സ് പ്രായമുള്ള രാമനെയാണ് ശില്‍പ്പി നിര്‍മ്മിച്ചിരിക്കുന്നത്. 51 ഇഞ്ചാണ് ശില്‍പ്പത്തിന്റെ ഉയരം. മൂന്ന് ഡിസൈനുകളാണ് ശില്‍പ്പി ഉണ്ടാക്കിയത്. അതില്‍നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.    

    Read More »
  • NEWS

    പലവ്യഞ്ജനക്കടയിലെ വില്പനക്കാരനിൽ നിന്ന് ശതകോടീശ്വരനിലേക്ക്: യു.എ.ഇയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ എം എ യൂസഫലിയുടെ ജീവിത വിജയത്തിന്റെ കഥ

         ലോകത്തിന് മുന്നിൽ മലയാളിയുടെ അഭിമാനമാണ് എം എ യൂസഫലി എന്ന നാമം. പ്രമുഖ റീട്ടെയിൽ ശൃംഘലകളിൽ ഒന്നായ ലുലു ​ഗ്രൂപ്പിന്റെ സ്ഥാപകനും, മാനജിങ് ഡയറക്ടറുമായ അദ്ദേഹം യുഎഇയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. കഠിനാധ്വാനത്തിലൂടെ ബിസിനസ് വിജയത്തിന്റെ കൊടുമുടികൾ താണ്ടിയ ചരിത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കൃത്യം 50 വർഷം മുമ്പ്, ഒരു സംരംഭകനാകുക എന്ന സ്വപ്നവുമായാണ് അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന എം എ യൂസഫലി അറേബ്യൻ മണലാരണ്യത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് ദുമ്ര എന്ന കപ്പലിൽ ആറ് ദിവസത്തെ യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31-നാണ് ദുബൈയിലെ റാഷിദ് തുറമുഖത്ത് വന്നിറങ്ങിയത്. യൂസഫലിയുടെ പിതാവിന്റെ അനുജനായ എം കെ അബ്ദുല്ലയ്ക്ക് ​അബുദബിയിൽ പലവ്യഞ്ജന വ്യാപാരമായിരുന്നു. ഈ ചെറുകിട വ്യാപാര സ്ഥാപനത്തിൽ യൂസഫലി ജോലി തുടങ്ങി. ജീവിതം ദുഷ്‌കരമായിരുന്നു. പക്ഷേ പുതിയ ഉയരങ്ങളിലേക്ക് പറക്കണമെന്ന മോഹം അന്നേ ആ യുവാവിന്റെ മനസിൽ ഉണ്ടായിരുന്നു. ഒടുവിൽ അതിലേക്കുള്ള യാത്രകളായി. തുടർന്ന് 1970…

    Read More »
  • Crime

    വെടിയൊച്ച നിലയ്ക്കാതെ മണിപ്പുര്‍; 4 മരണം, 5 ജില്ലകളില്‍ കര്‍ഫ്യൂ

    ഇംഫാല്‍: പുതുവത്സര ദിനത്തില്‍ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. തൗബാല്‍ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ലിലോങ് ചിന്‍ജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ആക്രമണം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ പൊലീസ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തെ മുഖ്യന്ത്രി എന്‍ ബിരേന്‍ സിങ് അപലപിച്ചു. സമാധാനം നിലനിര്‍ത്താന്‍ അദ്ദേഹം ജനങ്ങളോടു അഭ്യര്‍ഥിച്ചു.  

    Read More »
  • India

    വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിലേക്ക്; കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങള്‍

    ഹൈദരാബാദ്: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിലേക്ക്. ഈയാഴ്ചതന്നെ അവര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ബി.ആര്‍.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു ശര്‍മിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നാണ് സൂചന. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പ്രതിപക്ഷമായ ടി.ഡി.പി. സ്വാധീനം ഉറപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അവസരം ഉപയോഗപ്പെടുത്താനും തിരിച്ചുവരാനുമുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത്. ശര്‍മിളയെ കൂടാതെ പത്തോളം വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

    Read More »
  • Kerala

    യാത്രക്കാരെ വലച്ച് വേണാട് എക്സ്പ്രസ്

    കോട്ടയം: പുതുവർഷത്തിൽ  ഷൊർണ്ണൂരിലേക്കുള്ള ‘വളഞ്ഞവഴി’ ഒഴിവാക്കി ‘നേർപാത’ സ്വീകരിച്ചിരിക്കുകയാണ് ശബരി എക്സ്‌പ്രസ്.ഇന്നലെ മുതൽ ഷൊർണൂർ ഒഴിവാക്കി തൃശൂർ- പാലക്കാട് വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.  17229/17230 ശബരി എക്സ്പ്രസ്സ്. ഷൊർണുരിന് പകരമായി വടക്കാഞ്ചേരിയിൽ നിർത്തും. ഇതോടെ ശരിയായ പാതയിൽ നിന്നും മാറി സർവീസ് നടത്തുന്ന കേരളത്തിലെ ഏക ട്രെയിൻ ആയി മാറുകയാണ് 16301/16302 തിരുവനന്തപുരം ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്സ്. നിലവിൽ കോട്ടയം വഴിയുള്ള എല്ലാ എക്സ്പ്രസ്സ് ട്രെയിനുകളും എറണാകുളം ടൗൺ വഴി സർവീസ് നടത്തുമ്പോൾ വേണാട് എക്സ്പ്രസ് മാത്രം എറണാകുളം ജംഗ്ഷനിൽ എത്തി  എഞ്ചിൻ മാറ്റി തുടർന്ന് വീണ്ടും എറണാകുളം ടൗൺ എത്തി യാത്ര തുടരുന്നു. ഇതിനെ തുടർന്ന് തൃശ്ശൂർ,ഷൊർണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് 45 മിനിറ്റോളം സമയം നഷ്ടപ്പെടുന്നു. നിലവിൽ തന്നെ എറണാകുളത്ത് തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉള്ള വേണാട് എക്സ്പ്രസ്സിന് എറണാകുളം ജംഗ്ഷൻ സ്റ്റോപ്പ്  അനാവശ്യമാണ്. മെട്രോ അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ എറണാകുളം ടൗൺ…

    Read More »
  • Kerala

    സങ്കടക്കടലിലായ കുട്ടിക്കര്‍ഷകന് ആശ്വാസവുമായി ജയറാം; അഞ്ചു ലക്ഷം സഹായം

    ഇടുക്കി: അരുമയായി വളര്‍ത്തിയ 13 കന്നുകാലികള്‍ കണ്‍മുന്നില്‍ ചത്തുവീണതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകനായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് ആശ്വസവുമായി നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരും. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സഹായവാഗ്ദാനവുമായി രംഗത്തുള്ളത്. നാലിനു നടത്താനിരുന്ന ചിത്രത്തിന്റ ട്രെയ്ലര്‍ ലോഞ്ചിങ് പരിപാടി വേണ്ടെന്നുവച്ച് അതിനായി മാറ്റിവച്ച 5 ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറാനാണ് തീരുമാനം. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തി തുക കൈമാറും. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍. അത്യാഹിതം കണ്ടു തളര്‍ന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ ഇവര്‍ വീട്ടിലേക്കു മടങ്ങി. മൂന്നു വര്‍ഷം…

    Read More »
  • Kerala

    പത്തനംതിട്ടയുടെ വിനോദ, വിശ്രമ ഹബ്ബാകാൻ കുമ്പഴ

    പത്തനംതിട്ട : നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന പത്തനംതിട്ട മാസ്റ്റര്‍പ്ലാനിലെ കുമ്ബഴ പദ്ധതി ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. 16 പദ്ധതികളാണുള്ളത്. വിനോദ വിശ്രമ പദ്ധതികള്‍ക്കാണ് പ്രാധാന്യം. കുമ്ബഴയിലെ ഓപ്പണ്‍ സ്റ്റേജും പരിസരവും ടൗണ്‍ സ്‌ക്വയര്‍ ആയി വികസിപ്പിക്കും. അച്ചൻകോവിലാറിന്റെ തീരം സൗന്ദര്യവത്കരിച്ച്‌ കയാക്കിങ് അടക്കമുള്ള സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. നിലവിലെ തുണ്ടമണ്‍കര കടവില്‍ നിന്ന് തൂക്കുപാലം നിര്‍മ്മിക്കാനും നിര്‍ദ്ദേശമുണ്ട്. ആറിന് അഭിമുഖമായി നടപ്പാതകള്‍ നിര്‍മ്മിച്ച്‌ വെൻഡിങ് സ്ട്രീറ്റും ഇക്കോളജിക്കല്‍ പാര്‍ക്കും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. കുമ്ബഴ ടൗണിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിംഗിനായി മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാം. നടത്തിപ്പുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിക്കും. കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ അരുണ്‍, ഡെപ്യുട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യൻ,അസി. ടൗണ്‍ പ്ലാനര്‍ വിനീത് ജി, ഡ്രാഫ്ര്‌സ്മാൻ അനീഷ് ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    Read More »
  • India

    ബധിരയും മൂകയുമായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റിൽ

    ഭോപ്പാല്‍: ബധിരയും മൂകയുമായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്ദോളിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ അമ്മ വീട്ടിലില്ലാത്ത സമയത്ത് പ്രതി ഇരയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് രാഘവേന്ദ്ര സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി ശ്രദ്ധയില്‍പ്പെട്ട അമ്മ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അമ്മ കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: