KeralaNEWS

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം; ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ നിരങ്ങേണ്ട സേവനങ്ങളെല്ലാം വിരല്‍ തുമ്ബില്‍

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈൻ വഴി ലഭിക്കുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റുവെയര്‍ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ എന്നതാണ് കെ-സ്മാര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

Signature-ad

സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിലെ വിവധ മേഖലകളില്‍ പ്രയോജനപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ഉത്ഘാടന വേദിയില്‍ വെച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്  കെ-സ്മാര്‍ട്ട് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

Back to top button
error: