IndiaNEWS

ബിഹാറില്‍ 60കാരിയെ കൂട്ടബലാത്സംഗം ചെയ്ത് സ്തനവും കഴുത്തും അറുത്ത് മാറ്റിയ നാലുപേര്‍ അറസ്റ്റില്‍

പാറ്റ്ന : 60കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്തനവും കഴുത്തും അറുത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍.

ബിഹാറിലെ നവാഡയില്‍ ഡിസംബര്‍ 25നാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ഗയ ജില്ലയിലെ ജഹാന ഗ്രാമവാസിയായ സ്ത്രീയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സുനില്‍ യാദവ്, വിപിൻ യാദവ്, പിന്റു യാദവ്, നിരഞ്ജൻ യാദവ് എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി കാരു യാദവ് ഒളിവിലാണ്.

Signature-ad

ബന്ധുവിനെ കാണാൻ ഭര്‍ത്താവിനൊപ്പം നവാഡയില്‍ ട്രെയിനില്‍ എത്തിയതായിരുന്നു സ്ത്രീ. ഇവരെ റോഡരികില്‍ നിര്‍ത്തി ഭര്‍ത്താവ് അടുത്തുള്ള കടയില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാൻ പോയിരുന്നു. എന്നാല്‍, തിരിച്ചുവന്നപ്പോള്‍ ഭാര്യയെ കാണാനുണ്ടായിരുന്നില്ല.

തുടർന്ന് ഭർത്താവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിറ്റേന്നാണ് വികൃതമാക്കപ്പെട്ട നിലയില്‍ ഖരീദി ബിഗ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതോടെ പ്രതികളിലൊരാളായ സുനില്‍ യാദവിനെ തിരിച്ചറിയുകയായിരുന്നു.

സ്ത്രീയെ ബലമായി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് അറുക്കുകയും സ്തനം വെട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Back to top button
error: