Month: January 2024

  • Food

    അവഗണിക്കരുത്, ശ്രദ്ധാപൂർവ്വം വായിക്കുക: സ്വന്തം ആരോഗ്യമാണ് ജീവിതത്തിലെ മുഖ്യ സമ്പാദ്യം, ആരോഗ്യം സംരക്ഷിക്കാൻ പുതുവർഷത്തിൽ ഈ 5 കാര്യങ്ങൾ ഉറപ്പാക്കുക

      പലരും സ്വന്തം ആരോഗ്യ തീരുമാനങ്ങൾ കൈവരിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. പക്ഷേ സ്വന്തം ആരോഗ്യമാണ് ജീവിതത്തിലെ മുഖ്യ സമ്പാദ്യം എന്ന് മനസിലാക്കുക. പുതുവർഷം സമാഗതമായി.  2024 ൽ സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള നല്ല സമയമാണിത്. പ്രായോഗികവും നേടിയെടുക്കാവുന്നതും മാനസികമായും ശാരീരികമായും നമ്മെ മികച്ചതാക്കുന്നതുമായ 5 കാര്യങ്ങൾ ഇതാ. ഇടയ്ക്ക് വഴുതിപ്പോയാലും കുഴപ്പമില്ല, ട്രാക്കിൽ തിരിച്ചെത്തുക എന്നതാണ് പ്രധാനം. 1. സമീകൃതാഹാരവും ശ്രദ്ധാപൂർവമായ ഭക്ഷണവും പാലിക്കുക മികച്ച പ്രവർത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം. കടുത്ത  ഭക്ഷണ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിനുപകരം, വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീന പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കാൻ  തീരുമാനിക്കുക. സാവധാനം ചവയ്ക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഗാഡ്‌ജെറ്റുകളൊന്നും ഉപയോഗിക്കരുത്. ഇത് മികച്ച ദഹനത്തിനും സംതൃപ്തി വർധിപ്പിക്കുന്നതിനും അതിലും പ്രധാനമായി വിശപ്പിനെയും സംതൃപ്തിയെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഇടയാക്കും. പ്രോസസ് ചെയ്ത…

    Read More »
  • Social Media

    വെറും 29 രൂപയ്ക്ക്  കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര 

    കായലും കരിമീനും ബോട്ട് യാത്രയും.ആഹാ…ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നല്ലേ..എന്നാൽ വണ്ടി ആലപ്പുഴയിലേക്കോ കുമരകത്തേക്കോ തിരിച്ചോളൂ. കരയിൽ അതിരിട്ട്​ നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങൾ,  പച്ച പുതച്ച നെൽപ്പാടങ്ങൾ, അതിനിടയിൽ മീൻപിടിക്കുന്ന കുട്ടികൾ, ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്ന നാട്ടുകാർ, നാട്ടുകാഴ്ചകൾ… അങ്ങനെ വ്യത്യസ്​തതയും മനോഹാരിതയുമുള്ള നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ബോട്ട് മുന്നോട്ട് പോകുന്തോറും കാഴ്ചകളും മാറും.കായലിലെങ്ങും ഇര തേടുന്ന അസംഖ്യം പക്ഷികളെ കാണാം. വിദേശികളും സ്വദേശികളുമായ  പക്ഷികൾ പൊങ്ങിയും താഴ്ന്നും ഇരപിടിക്കുന്ന അപൂർവ്വ കാഴ്ച ഏറെ കൗതുകമുണർത്തും. ബോട്ട് പോകുമ്പോൾ കുതിച്ച് ചാടുന്ന ചെറുമീനുകളെ അകത്താക്കാൻ ബോട്ടിന്​ അകമ്പടിയായി ഒരു കൂട്ടം പക്ഷികൾ എപ്പോഴുമുണ്ടാകും.   എത്ര കണ്ടാലും മതിവരാത്ത കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളാണ് കുമരകവും ആലപ്പുഴയും.. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നതെങ്കിൽ കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വിശേഷണമുള്ളത്. വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങിൽ ഈ…

    Read More »
  • Business

    മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

    വിരമിക്കുന്ന സമയത്ത് സ്ഥിര വരുമാനത്തെ പറ്റിയുള്ള ആശങ്കയിലാണോ? മരണം വരെ മുടങ്ങാതെ പെൻഷൻ ഉറപ്പുനല്‍കുന്ന പദ്ധതിലേക്ക് നിക്ഷേപം മാറ്റിയാല്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ല.അത്തരത്തിലൊരു സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടല്‍ പെൻഷൻ യോജന. കേന്ദ്ര പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പദ്ധതിയില്‍ 60 വയസിന് ശേഷം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും. 1,000 രൂപയാണ് പദ്ധതിയിലെ ചുരുങ്ങിയ പെൻഷൻ. 18 വയസ് പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്.  പദ്ധതിയില്‍ ചേരാൻ സേവിംഗ്സ് അക്കൗണ്ട് ആവശ്യമുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. 1,000, 2,000, 3,000, 4,000, 5,000 രൂപ എന്നിങ്ങനെയാണ് മാസത്തില്‍ അടല്‍ പെൻഷൻ യോജന വഴി പെൻഷൻ അനുവദിക്കുക. ഇതിന് ഗുണഭോക്താവ് വിഹിതം നല്‍കണം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റായാണ് മാസ വിഹിതം ഈടാക്കുക. പദ്ധതിയില്‍ ചേരുന്ന സമയത്തെ ഗുണഭോക്താവിന്റെ…

    Read More »
  • Kerala

    മോഹൻലാലിനെ കാണണം; ടി പി മാധവന് ഉറപ്പ് നൽകി മന്ത്രി ഗണേഷ്കുമാർ

    പത്തനാപുരം: ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച്‌ കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്താണ് ഗാന്ധി ഭവന്‍ സ്ഥിതി ചെയ്യുന്നത്. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ എത്തിയത്. ഇവിടത്തെ അന്തേവാസിയായ നടന്‍ ടി.പി മാധവനെയും സന്ദര്‍ശിച്ച്‌ ശേഷമാണ് ഗണേഷ് കുമാര്‍ മടങ്ങിയത്. 88 കാരനായ ടി പി മാധവന്‍ ഓര്‍മ നഷ്ടപ്പെട്ട് ഗാന്ധി ഭവനിലെ അന്തേവാസിയായി കഴിയുകയാണ്. 600 ലേറെ സിനിമകളില്‍ വേഷമിട്ട ടി പി മാധവന്‍ താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയാണ്. അടുത്തിടെ നടനും അമ്മയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ മോഹന്‍ലാലിനെ കാണണം എന്ന് മാധവന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പ് കൂടി നല്‍കിയ ശേഷമാണ് ഗണേഷ് കുമാര്‍ ഗാന്ധി ഭവന്‍ വിട്ടത്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു മാധവന്‍. താരം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015 ല്‍ ഹരിദ്വാര്‍ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ…

    Read More »
  • Sports

    സഹലിന് പരിക്ക്; ഏഷ്യന്‍ കപ്പ് നഷ്ടമായേക്കും

    ദോഹ:എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിന് ടൂര്‍ണമെന്റ് നഷ്ടമാകാന്‍ സാധ്യത. പരിക്കില്‍ നിന്ന് സഹല്‍ ഇപ്പോഴും മുക്തനായില്ലെന്നും താരം പരിശീലനം പാതിവഴിയില്‍ നിര്‍ത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ പിടിയിലായ സഹല്‍ കുറച്ചുനാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏഷ്യന്‍ കപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ സഹലിനെക്കുറിച്ച്‌ ഫിറ്റ്‌നസ് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരിക്ക് മാറുമെന്ന പ്രതീക്ഷയില്‍ താരത്തെ കോച്ച്‌ ഇഗോര്‍ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ജനുവരി 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിനായി ടൂര്‍ണമെന്റിനായി ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്. ഇതിനിടെ സഹലിന്റെ പരിക്ക് വീണ്ടും വഷളാവുകയായിരുന്നു. കഠിനമായ കണങ്കാല്‍ വേദനയെ തുടര്‍ന്ന് താരത്തിന് പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നാം വാരത്തോടെ മാത്രമാണ് താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച്‌ വ്യക്തത വരിക.   ഇതോടെ ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സഹലിന് നഷ്ടമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കുകയാണ്. ജനുവരി…

    Read More »
  • Sports

    സഞ്ജുവിന്റെ ആരാധകർ ചില്ലറക്കാരല്ല!

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഇടക്കിടെ അവസരം ലഭിക്കാറുണ്ട്. ബിസിസി ഐയുടെ കരാറുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയതോടെ സഞ്ജു വീണ്ടും കൈയടി നേടുകയാണ്. ഇന്ത്യന്‍ ടീമിലും കൂടുതല്‍ അവസരം ലഭിക്കാന്‍ ഈ പ്രകടനം സഞ്ജുവിനെ സഹായിച്ചേക്കും. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആവശ്യത്തിന് അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത് പല തവണ കണ്ടിട്ടുള്ളതാണ്. അപ്പോഴെല്ലാം സഞ്ജുവിനെ പിന്തുണച്ച്‌ നൂറുകണക്കിന് ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിൽ ഒന്നാമത്തെയാള്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനായ ശശി തരൂരാണ്. സഞ്ജു സാംസണെ എപ്പോള്‍ ടീമില്‍ നിന്ന് തഴഞ്ഞാലും പ്രതികരിച്ച്‌ ശശി തരൂര്‍ രംഗത്തെത്താറുണ്ട്. സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന് കൂടുതല്‍ ആവശ്യപ്പെടുന്നവരിലൊരാളാണ് ശശി തരൂര്‍. സഞ്ജുവിന്റെ വലിയ ആരാധകനാണ് താനെന്ന് ശരി തരൂര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാള്‍…

    Read More »
  • Sports

    രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിന്‌ ഒരുങ്ങി ആലപ്പുഴ

    രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിന്റെ ആവേശത്തിലേക്ക്‌ ആലപ്പുഴയും.ആലപ്പുഴ എസ്‌.ഡി കോളജ്‌ ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതല്‍ കേരളവും യു.പിയും തമ്മിലാണ് മത്സരം. ആദ്യമായാണ്‌ രഞ്‌ജി ട്രോഫി മത്സരത്തിന്‌ ആലപ്പുഴ വേദിയാകുന്നത്‌. രഞ്‌ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്‌ജു സാംസണാണ്‌ ക്യാപ്‌റ്റന്‍.  ജലജ്‌ സക്‌സേന, എന്‍.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ്‌ ചന്ദ്രന്‍, ശ്രേയസ്‌ ഗോപാല്‍, അനന്തകൃഷ്‌ണന്‍, കൃഷ്‌ണപ്രസാദ്‌, രോഹന്‍ കുന്നുമ്മല്‍, എം.ഡി. നിധീഷ്‌, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വൈശാഖ്‌ ചന്ദ്രന്‍, വിഷ്‌ണു വിനോദ്‌, സുരേഷ്‌ വിശ്വേശ്വര്‍, വിഷ്‌ണുരാജ്‌ എന്നിവരാണ്‌ ടീമംഗങ്ങള്‍. 2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ്‌ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവുംമികച്ച പ്രകടനം. 2017-ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. 2008-മുതല്‍ എസ്‌.ഡി. കോളേജ്‌ ഗ്രൗണ്ട്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ്‌(കെ.സി.എ.) പരിപാലിക്കുന്നത്‌. ഈവര്‍ഷം വീണ്ടും കരാര്‍ പുതുക്കി. ധാരണപ്രകാരം ഇനി 18 വര്‍ഷംകൂടി കെ.സി.എയായിരിക്കും ഗ്രൗണ്ടിന്റെ മേല്‍നോട്ടം വഹിക്കുക. രാജ്യാന്തരനിലവാരമുള്ള പിച്ചും ഔട്ട്‌ഫീല്‍ഡുമാണ്‌ കെ.സി.എ. തയാറാക്കിയിരിക്കുന്നത്‌.

    Read More »
  • India

    എല്‍ജിയുടെ കുഞ്ഞന്‍ റോബോട്ട് വരുന്നു: പറയുന്ന കാര്യങ്ങൾ മനസിലാക്കും, വീട്ടുകാരനായും കൂട്ടുകാരനായും വീട്ടിലെ സകല ജോലികളും കൃത്യമായി ചെയ്യും; പ്രവര്‍ത്തനങ്ങളും പ്രത്യേകതകളും അറിയാം

       മിടുമിടുക്കനായ കുഞ്ഞന്‍ റോബോട്ടുമായി എത്തുകയാണ്  ഇലക്ട്രോണിക് രംഗത്തെ അതികായന്‍മാരായ എല്‍ജി. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സിഇഎസ് 2024) വെച്ച് എല്‍ജി പുതിയ സ്മാര്‍ട് ഹോം അസിസ്റ്റന്റ് അവതരിപ്പിക്കും. ജോലിക്ക് പോകുന്നവര്‍ക്ക് വളരെ  ഗുണപ്രദമായിരിക്കും ഇതിന്റെ ഉപയോഗം. സഞ്ചരിക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും, ആളുകള്‍ പറയുന്നത് മനസിലാക്കാനും, എന്തിന് വീട്ടിലെ അരുമ മൃഗങ്ങളെ നിരീക്ഷിക്കാന്‍ വരെ ഈ സ്മാര്‍ട്ട് അസിസ്റ്റന്റിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സവിശേഷകതകള്‍ വീട്ടിലെവിടേയും സഞ്ചരിക്കാനായി കാലുകളും ചക്രങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും ഈ റോബോട്ടുമായി ബന്ധിപ്പിച്ച് കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ക്വാല്‍കോം ടെക്നോളജീസിന്റെ ശക്തിയേറിയ പ്രൊസസറിലായിരിക്കും ഈ സ്മാര്‍ട്ട്  അസിസ്റ്റന്റിന്റെ പ്രവര്‍ത്തനം. നമ്മള്‍ വീട്ടിലില്ലാത്തപ്പോള്‍ വീടിനുള്ളിലെല്ലാം സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. വീട്ടിലെ ജനല്‍ തുറന്നുകിടക്കുകയാണോ, ലൈറ്റുകള്‍ ഓഫ് ചെയ്തിട്ടുണ്ടോ എന്നുവേണ്ട ഒരു മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പരിശോധിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഓണ്‍ ആയിക്കിടക്കുന്നുണ്ടെങ്കില്‍…

    Read More »
  • Sports

    മുംബൈ സിറ്റി ഒന്നാമതെന്ന് പ്രഖ്യാപിച്ച് ഐഎസ്എൽ; പൊങ്കാലയുമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ

    മുംബൈ: 2023-24 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നിലവിൽ 2023 അവസാനിക്കുമ്പോൾ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഈ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടിയിട്ടുള്ള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഉള്ളത്.രണ്ടാം സ്ഥാനത്ത് ഗോവയാണ് വരുന്നത്. 10 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് അവർക്കുള്ളത്. മൂന്നാം സ്ഥാനത്ത് ഒഡിഷയും നാലാം സ്ഥാനത്ത് മുംബൈ സിറ്റി എഫ്സിയും അഞ്ചാം സ്ഥാനത്ത് മോഹൻ ബഗാനുമാണ് നിലവിലുള്ളത്. എന്നാൽ 2023 എന്ന കലണ്ടർ വർഷം അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യലായി  മറ്റൊരു പോയിന്റ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. 2023 എന്ന കലണ്ടർ വർഷത്തെ ഐഎസ്എൽ പോയിന്റ് ടേബിളാണ്  ഇറക്കിയിട്ടുള്ളത്. അതായത് 2023 ജനുവരി ഒന്നാം തീയതി മുതൽ 2023 ഡിസംബർ 31 ആം തീയതി വരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ റിസൾട്ട് ഉൾപ്പെടുത്തിക്കൊണ്ടുള്ള …

    Read More »
  • Kerala

    മോദിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ അഴിച്ച്‌ കോര്‍പറേഷന്‍; തിരിച്ചു കെട്ടിച്ച്‌ ബി.ജെ.പി

    തൃശൂര്‍:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയുടെ പ്രചാരണാര്‍ഥം സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കോർപ്പറേഷൻ അഴിച്ചുമാറ്റാന്‍ ശ്രമിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തില്‍ ബി.ജെ.പി പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്‌ലക്‌സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. നീക്കം ചെയ്ത  ബോര്‍ഡുകള്‍ കോര്‍പറേഷന്‍ തിരിച്ചു കെട്ടിയതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.

    Read More »
Back to top button
error: