NEWSWorld

സുനാമി ഭീതിയിൽ വീണ്ടും ലോകം ; ജപ്പാനിൽ മുന്നറിയിപ്പ് 

ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. വടക്കൻ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് ഉണ്ടായത്.

ഇതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയില്‍ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാൻ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്‌.കെ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാൻ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 33,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി.

Signature-ad

2011നു ശേഷം ജപ്പാനിലെ ഏറ്റവും പ്രധാന സുനാമി മുന്നറിയിപ്പാണിത്. 2011ല്‍ 9.0 തീവ്രതയുള്ള ഭൂകന്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും 18,000 പേര്‍ കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവനിലയത്തിനു തകരാറുണ്ടാവുകയും ചെയ്തിരുന്നു.

ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തിനടുത്ത് 2004 ഡിസംബർ 26-ന് ഉണ്ടായ സുനാമി  ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ ബാധിച്ചിരുന്നു.മൊത്തം രണ്ടര ലക്ഷത്തോളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.

Back to top button
error: