Month: January 2024
-
Sports
സൂപ്പർ കപ്പിൽ നാല് സൂപ്പർ താരങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്; നേട്ടം ഒഡീഷയ്ക്ക്
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തെ ആവേശത്തോടുകൂടിയാണ് ഉറ്റു നോക്കുന്നത്. എന്തെന്നാൽ ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്.ഓസ്ട്രേലിയ,സിറിയ, ഉസ്ബകിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ജനുവരി പതിമൂന്നാം തീയതി ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക.സ്‌ക്വാഡ് നേരത്തെ തന്നെ പരിശീലകൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേ സമയത്ത് തന്നെയാണ് ഒഡീഷയിൽ കലിംഗ സൂപ്പർ കപ്പ് നടക്കുന്നത്. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സ്‌ക്വാഡിൽ ഉള്ള താരങ്ങളെ ക്ലബ്ബുകൾക്ക് സൂപ്പർ കപ്പിനുവേണ്ടി ലഭിക്കില്ല.അവരുടെ അഭാവത്തിലായിരിക്കും ക്ലബ്ബുകൾ കളിക്കുക. കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് താരങ്ങളെയാണ് നഷ്ടമായിട്ടുള്ളത്. പ്രതിരോധനിരയിലെ സൂപ്പർതാരമായ പ്രീതം കോട്ടാൽ, മുന്നേറ്റ നിര താരങ്ങളായ ഇഷാൻ പണ്ഡിത, രാഹുൽ കെപി എന്നീ 3 താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുള്ളത്.അതിലുപരി അവരുടെ നായകൻ കൂടിയായിരുന്ന അഡ്രിയാൻ ലൂണ പരിക്കേറ്റ് വിശ്രമത്തിലാണ്. ഈ താരങ്ങളുടെ അഭാവത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് കളിക്കുക.എന്നാൽ ഏറ്റവും…
Read More » -
Sports
കാശ്മീരിലെ മഞ്ഞുവീഴ്ച പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖ്
ഗുൽമാർഗ്: കാശ്മീരിലെ മഞ്ഞുവീഴ്ച പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖ്. ഫേസ്ബുക്ക് വഴിയാണ് താരം കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്ക് വച്ചത്. 2022 – 2023 സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബംഗളൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി തങ്ങളുടെ കൂടാരത്തിലെത്തിച്ച താരമാണ് ഡാനിഷ് ഫാറൂഖ്. ശ്രീനഗറിന്റെ അടുത്തുള്ള ഡൗണ്‍ടൗണില്‍ 1996 ല്‍ ആണ് ഡാനിഷ് ഫറൂഖിന്റെ ജനനം.ഐ ലീഗ് ക്ലബ്ബായ റിയല്‍ കാഷ്മീര്‍ എഫ് സിയിലൂടെ ആണ് ഡാനിഷ് ഫറൂഖിന്റെ പ്രഫഷണല്‍ ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം. 2016 ല്‍ റിയല്‍ കാഷ്മീരില്‍ അരങ്ങേറിയ ഡാനിഷ് ഫറൂഖിന് 10 -ാം നമ്പര്‍ ജഴ്‌സി ആയിരുന്നു ക്ലബ് നൽകിയത്. ജഴ്‌സി നമ്പര്‍ സാധൂകരിക്കുന്ന പ്രകടനവുമായി 2017 – 2018 സീസണില്‍ ക്ലബ്ബിന്റെ ടോപ് സ്‌കോററാകാൻ ഡാനിഷ് ഫറൂഖിന് സാധിച്ചിരുന്നു. ആ സീസണില്‍ റിയല്‍ കാഷ്മീര്‍ എഫ് സിക്കു വേണ്ടി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തിയതും ഡാനിഷ് ഫറൂഖ് ആയിരുന്നു.…
Read More » -
NEWS
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും വിടാതെ അറേബ്യൻ ഭാഗ്യദേവത
ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അമ്ബത്തൊൻപതുകാരനെ വിടാതെ അറേബ്യൻ ഭാഗ്യദേവത. ഗൗഡ അശോക് ഗോപാല്‍ എന്ന മുംബൈ സ്വദേശിക്കാണ് നാട്ടില്‍ തിരിച്ചെത്തിയിട്ടും ഗള്‍ഫില്‍ നിന്നും അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) നേടിയത് ഇദ്ദേഹമാണ്. 23 വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തില്‍ ആദ്യമായാണ് അശോക് ഗോപാലിനെ ഭാഗ്യം തേടിയെത്തിയത്. 23 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അദ്ദേഹം 1999ല്‍ ആദ്യമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പങ്കെടുത്തയാളാണ്. ഓണ്‍ലൈൻ ടിക്കറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത് നീണ്ട ക്യൂ നിന്നാണ് ടിക്കറ്റുകള്‍ എടുത്തിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഡിഡിഎഫിന്റെ ആദ്യ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയത് ടിക്കറ്റ് വാങ്ങാനുള്ള നിരയില്‍ തന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ആളിനായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഡിസംബര്‍ 20ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിലാണ്…
Read More » -
Kerala
യാത്രക്കാരില്ലാതെ ബെംഗളൂരു – കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ്; പാലക്കാടിന് നീട്ടണമെന്ന് ആവശ്യം ശക്തം
ബെംഗളൂരു: യാത്രക്കാരില്ലാതെ കന്റോണ്‍മെന്റ്- കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ്. സര്‍വീസ് ആരംഭിച്ച് 4 ദിവസം കഴിയുമ്പോഴും സ്ഥിതി ഇതുതന്നെയാണ്. 556 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ ഒരു എക്സിക്യൂട്ടീവ് ചെയര്‍കാറും 7 ചെയര്‍കാറുകളും ഉള്‍പ്പെടെ 8 കൊച്ചുകളാണുള്ളത്. 7 വരെയുള്ള ബുക്കിങ് പരിശോധിച്ചാല്‍, പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. ട്രെയിനുകളില്‍ യാത്ര ചെയ്യാൻ ആളില്ലാത്തതിന്റെ പ്രധാന കാരണം യാത്രാസമയത്തില്‍ വലിയ കുറവില്ലാത്തതും സൗകര്യപ്രദമല്ലാത്ത സമയത്ത് പുറപ്പെടുന്നതുമാണെന്നാണ് വിലയിരുത്തൽ. അതേസമയം ബംഗളൂരു – കോയമ്ബത്തൂർ വന്ദേഭാരത് എക്സ്‌പ്രസ് പാലക്കാട്ടേക്ക് നീട്ടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.നേരത്തെ തന്നെ ദക്ഷിണറയിൽവേയ്ക്ക് ഇക്കാര്യത്തിൽ താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും സേലം ഡിവിഷന്റെയും കോയമ്ബത്തൂർ ബിജെപി ഘടകത്തിന്റെയും എതിർപ്പ് മൂലം നടന്നില്ല.എന്നാൽ ട്രെയിനിൽ പ്രതീക്ഷിച്ചത്ര യാത്രക്കാരില്ലാതിയതോടെ പാലക്കാട് ഡിവിഷൻ ഇത് വീണ്ടും പൊടി തട്ടി എടുത്തിരിക്കുകയാണ്.
Read More » -
Kerala
നവീകരണം പൂർത്തിയായി പാലക്കാട് ദേശീയപാത; ഉദ്ഘാടനം ഉടൻ
കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ നാട്ടുകല്‍ മുതല്‍ താണാവ് വരെയുളള നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 122 കള്‍വര്‍ട്ടുകള്‍, 10 പാലങ്ങള്‍, 25.5 കി.മീ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, 56 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, വിവിധ ജംഗ്ഷനുകളുടെ നവീകരണം, ബസ് ബേകള്‍ ഇവയുടെ പ്രവൃത്തി ആധുനിക നിലവാരത്തിലാണ് പൂര്‍ത്തീകരിച്ചത്. കോഴിക്കോട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സഹായിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും സഹകരിച്ച ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
Read More » -
NEWS
ഒറ്റ രാത്രികൊണ്ട് തീര്‍ത്തത് നാല് ഹിസ്ബുള്ള ഭീകരരെ; ലെബനനില്‍. കയറിയടിച്ച് ഇസ്രായേൽ
ബെയ്റൂട്ട്: തെക്കൻ ലെബനനില്‍ ഒറ്റരാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ വധിച്ച് ഇസ്രായേല്‍ സൈന്യം. അതിര്‍ത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടില്‍ മുതിര്‍ന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് ഹിസ്ബുള്ള ഭീകരര്‍ക്കും ഇസ്രായേല്‍ വൻ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ക്കാൻ ആരംഭിച്ചത്. ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തില്‍ ലെബനനില്‍ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേല്‍ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകര നേതാവ് സാലിഹ് അല്‍-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വച്ച് ഇസ്രായേല്‍ വധിച്ചിരുന്നു.
Read More » -
Kerala
കേരളത്തിന്റെ അര്‍ബൻ കമ്മീഷൻ ഇന്ത്യയ്ക്ക് മാതൃകയാകുന്നു: ദി ഹിന്ദു
ഡല്‍ഹി: കേരളത്തിന്റെ അര്‍ബൻ കമ്മീഷൻ എങ്ങനെ ഇന്ത്യയ്ക്ക് മാതൃകയാകുന്നു എന്ന് വിശദീകരിക്കുന്ന ലേഖനം എഡിറ്റോറിയലായി പ്രസിദ്ധീകരിച്ച് ദി ഹിന്ദു ദിനപത്രം. വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്കെന്നും ദേശീയതലത്തില്‍ ഇത്തരമൊരു കമ്മീഷൻ ഉണ്ടാകേണ്ടതായിരുന്നു എന്നും, കേരളം ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിയതെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും നഗരകാര്യ വിദഗ്ധനായ ടിക്കേന്ദര്‍ സിംഗ് പൻവാര്‍ ലേഖനത്തിൽ വിവരിക്കുന്നു. ലേഖനം സന്തോഷപൂര്‍വ്വം പങ്കുവെക്കുന്നു എന്ന കുറിപ്പോടെ മന്ത്രി എം ബി രാജേഷ് ഫേസ്ബുക് പോസ്റ്റില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ് വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്ക്. കേരളത്തിന്റെ അര്‍ബൻ കമ്മീഷൻ എങ്ങനെ ഇന്ത്യയ്ക്ക് മാതൃകയാകുന്നു എന്ന് വിശദീകരിക്കുന്ന ലേഖനം ഇന്നത്തെ ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ദേശീയതലത്തില്‍ ഇത്തരമൊരു കമ്മീഷൻ ഉണ്ടാകേണ്ടതായിരുന്നു എന്നും, കേരളം ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിയതെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും നഗരകാര്യ വിദഗ്ധനായ ടിക്കേന്ദര്‍ സിംഗ് പൻവാര്‍ വിവരിക്കുന്നു. ലേഖനം സന്തോഷപൂര്‍വ്വം പങ്കുവെക്കുന്നു.
Read More » -
India
സ്വര്‍ണ്ണക്കടത്ത്; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടി എടുക്കുകയാണ് വേണ്ടത് : കെ സി വേണുഗോപാല്‍
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടി എടുക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എന്‍ഡിഎയാണ് സാമ്ബാര്‍ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ എന്ന പരിപാടി നടത്തേണ്ടത് തൃശൂരിലല്ല, മണിപ്പൂരിലായിരുന്നു എന്നും കെ സി വേണുഗോപാൽ പറഞ്ഞു.കുറഞ്ഞപക്ഷം മണിപ്പൂരില്‍ എന്ത് സംഭവിച്ചുവെന്നതിനെപ്പറ്റിയെങ്കിലും പ്രധാനമന്ത്രി പറയണമായിരുന്നു. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു എന്ന് പറയണം. കേരളം കാത്തിരുന്നത് അതാണ്. എന്നാല്‍ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
Read More »

