തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടി എടുക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എന്‍ഡിഎയാണ് സാമ്ബാര്‍ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.