വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്കെന്നും ദേശീയതലത്തില്‍ ഇത്തരമൊരു കമ്മീഷൻ ഉണ്ടാകേണ്ടതായിരുന്നു എന്നും, കേരളം ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിയതെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും നഗരകാര്യ വിദഗ്ധനായ ടിക്കേന്ദര്‍ സിംഗ് പൻവാര്‍ ലേഖനത്തിൽ വിവരിക്കുന്നു.
ലേഖനം സന്തോഷപൂര്‍വ്വം പങ്കുവെക്കുന്നു എന്ന കുറിപ്പോടെ മന്ത്രി എം ബി രാജേഷ് ഫേസ്ബുക് പോസ്റ്റില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്
വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്ക്. കേരളത്തിന്റെ അര്‍ബൻ കമ്മീഷൻ എങ്ങനെ ഇന്ത്യയ്ക്ക് മാതൃകയാകുന്നു എന്ന് വിശദീകരിക്കുന്ന ലേഖനം ഇന്നത്തെ ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ദേശീയതലത്തില്‍ ഇത്തരമൊരു കമ്മീഷൻ ഉണ്ടാകേണ്ടതായിരുന്നു എന്നും, കേരളം ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിയതെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും നഗരകാര്യ വിദഗ്ധനായ ടിക്കേന്ദര്‍ സിംഗ് പൻവാര്‍ വിവരിക്കുന്നു. ലേഖനം സന്തോഷപൂര്‍വ്വം പങ്കുവെക്കുന്നു.